കൊല്ലത്ത് വനിതാ ഡോക്ടർക്ക് മര്‍ദനം; രോഗിക്കൊപ്പം എത്തിയ സ്ത്രീ അസഭ്യ വർഷം നടത്തി, മുഖത്തടിച്ചെന്ന് പരാതി

Published : May 13, 2024, 02:21 PM ISTUpdated : May 14, 2024, 12:59 PM IST
കൊല്ലത്ത് വനിതാ ഡോക്ടർക്ക് മര്‍ദനം; രോഗിക്കൊപ്പം എത്തിയ സ്ത്രീ അസഭ്യ വർഷം നടത്തി, മുഖത്തടിച്ചെന്ന് പരാതി

Synopsis

രോഗി മുമ്പ് ഉപയോഗിച്ച ഗുളിക ഡോക്ടർ പരിശോധിച്ചില്ലെന്നാരോപിച്ചാണ് പ്രശ്നങ്ങള്‍ ആരംഭിച്ചതെന്നും രാത്രി ആശുപത്രിയിൽ പൊലീസ് എത്തിയെങ്കിലും കേസ് എടുത്തില്ലെന്നും ഡോക്ടര്‍ ആരോപിച്ചു

കൊല്ലം:കൊല്ലം ചവറയിൽ വനിതാ ഡോക്ടറെ മർദിച്ചെന്ന് പരാതി. കൊല്ലം ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന ഡോ. ജാന്‍സി ജെയിംസാണ് മർദനമേറ്റെന്ന പരാതിയുമായി രംഗത്തെത്തിയത്. രോഗിക്കൊപ്പം എത്തിയ സ്ത്രീ  ഡ്യൂട്ടി മെഡിക്കല്‍ ഓഫീസറായിരുന്ന ജാൻസി ജെയിംസിന്‍റെ മുഖത്തടിച്ചുവെന്നാണ് പരാതി. ശക്തമായി മുഖത്തടിക്കുകയായിരുന്നുവെന്നും അടിയേറ്റ് കമ്മല്‍ ഉള്‍പ്പെടെ തെറിച്ചുപോയെന്നും പരാതിയില്‍ പറയുന്നു. പലതവണ മോശമായി സംസാരിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും ഇതിന് പിന്നാലെയാണ് മര്‍ദനമമെന്നുമാണ് പരാതിയിലുള്ളത്. 

ഇന്നലെ രാത്രിയാണ് സംഭവം. രോഗി മുമ്പ് ഉപയോഗിച്ച ഗുളിക ഡോക്ടർ പരിശോധിച്ചില്ലെന്നാരോപിച്ചാണ് പ്രശ്നങ്ങള്‍ ആരംഭിച്ചതെന്നും രാത്രി ആശുപത്രിയിൽ പൊലീസ് എത്തിയെങ്കിലും കേസ് എടുത്തില്ലെന്നും ഡോക്ടര്‍ ആരോപിച്ചു.കൂട്ടിരിപ്പുകാരുടെ എണ്ണം കൂടിയത് ചോദ്യം ചെയ്തത് പ്രകോപനത്തിനിടയാക്കിയെന്നും തുടര്‍ന്ന് വാക്കുതര്‍ക്കത്തിനിടെ സ്ത്രീ മുഖത്തടിക്കുകയായിരുന്നുവെന്നുമാണ് പരാതി. സംഭവത്തില്‍ ഡോക്ടര്‍ ജാൻസി ജെയിംസ് ചവറ പൊലീസില്‍ പരാതി നല്‍കി.

നാലാം ഘട്ടത്തിൽ പോളിങിന് തണുത്ത പ്രതികരണം; ഉച്ചയായിട്ടും ശതമാനം 50 കടന്നില്ല, ബംഗാളിൽ വ്യാപക സംഘര്‍ഷം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോഴിക്കോട് ബിജെപി പ്രവര്‍ത്തകരുടെ മാര്‍ച്ച് തടയാൻ റോഡിന് കുറുകെ അശ്രദ്ധമായി വടം വലിച്ചിട്ട് പൊലീസ്, തട്ടി മറിഞ്ഞ് വീണ് ബൈക്ക് യാത്രികന് പരിക്ക്
വീട്ടുവളപ്പിലെ ഔട്ട് ഹൗസിൽ പരിശോധന, കരിപ്പൂര്‍ എസ്എച്ച്ഒ താമസിച്ചിരുന്ന മുറിയിൽ നിന്നടക്കം എംഡിഎംഎ പിടിച്ചെടുത്തു, നാലുപേര്‍ പിടിയിൽ