കോഴിക്കോട് വനിതാ ഡോക്ടർ പന്ത്രണ്ടാം നിലയിൽ നിന്ന് വീണ് മരിച്ച നിലയിൽ 

Published : Mar 10, 2023, 12:07 PM ISTUpdated : Mar 10, 2023, 12:10 PM IST
കോഴിക്കോട് വനിതാ ഡോക്ടർ പന്ത്രണ്ടാം നിലയിൽ നിന്ന് വീണ് മരിച്ച നിലയിൽ 

Synopsis

അപാർട്മെന്റിൽ ജന്മദിനാഘോഷം നടന്നിരുന്നു. ഇതിന് വേണ്ടിയായിരുന്നു ഡോക്ടർ ഇവിടെ എത്തിയതാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

കോഴിക്കോട്: വനിതാ ഡോക്ടറെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ കടവത്തൂർ സ്വദേശിനി സദാ റഹ്മത്ത് ജഹാൻ (25) ആണ് മരിച്ചത്. കോഴിക്കോട് മേയർ ഭവന് സമീപത്തുള്ള ലിയോ പാരഡൈസ് അപാർട്മെന്റിന്റെ പന്ത്രണ്ടാം നിലയിൽ നിന്നാണ് ഇവർ വീണത്. പുലർച്ചെ നാല് മണിക്കായിരുന്നു സംഭവം. അപാർട്മെന്റിൽ ജന്മദിനാഘോഷം നടന്നിരുന്നു. ഇതിന് വേണ്ടിയായിരുന്നു ഡോക്ടർ ഇവിടെ എത്തിയതാണെന്നാണ് പൊലീസ് സംശയിക്കുന്നത്.  ശബ്ദം കേട്ട് എത്തിയപ്പോൾ വീണുകിടക്കുന്ന നിലയിൽ ഡോക്ടറെ കണ്ടെത്തുകയായിരുന്നെന്ന് സുരക്ഷാ ജീവനക്കാരൻ പറഞ്ഞു.  ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളയിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസെടുത്തു. മാഹി പള്ളൂർ ആശുപത്രിയിലെ ഡോക്റ്ററാണ് സദാ റഹ്മത്ത്.

ദേശീയപാതയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചു; ജോലിക്ക് പോകാനിറങ്ങിയ യുവതിക്ക് ദാരുണാന്ത്യം

PREV
Read more Articles on
click me!

Recommended Stories

മലയാറ്റൂരിൽ കാണാതായ 19 വയസ്സുകാരിയുടെ മരണം കൊലപാതകം? ആൺ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു
കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി