
കൊച്ചി: എറണാകുളം കടവന്ത്രയിലും മോർഫിംഗ് പരാതി. ജോലിക്കായി നഗരത്തിൽ സ്ഥിരതാമസക്കാരിയായ മൂവാറ്റുപുഴ സ്വദേശിനിയാണ് പരാതി നൽകിയത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളും ബന്ധുവിന്റെ പക്കലുള്ള ചിത്രങ്ങളുമാണ് ടെലഗ്രാം ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ യുവതിയുടെ ബന്ധുവിനെ കടവന്ത്ര പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിക്കും.
അതേസമയം കോട്ടയത്ത് സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത വിദ്യാർഥി പിടിയിലായിട്ടുണ്ട്. ഏറ്റുമാനൂർ മംഗളം കോളേജിലെ ബി ടെക് വിദ്യാർത്ഥി അജ്മലാണ് പിടിയിലായത്. ഫോണിൽ സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത് സൂക്ഷിച്ചിരുന്നു. വിദ്യാർഥികൾ ചിത്രങ്ങൾ കണ്ടതോടെ പൊലീസിൽ വിവരം അറിയിച്ചു. അജ്മലിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ഇയാൾ ചിത്രങ്ങൾ മറ്റാർക്കും അയച്ചിട്ടില്ലെന്നും ഫോണിൽ സൂക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് പരിശോധനയിൽ കണ്ടെത്തി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam