ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ പ്രസവവേദന; കരുതലായി കനിവ് 108; ആംബുലൻസിനുള്ളിൽ പെൺകുഞ്ഞിന് ജന്മം നൽകി യുവതി

Published : Dec 07, 2022, 02:10 PM IST
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ പ്രസവവേദന; കരുതലായി കനിവ് 108; ആംബുലൻസിനുള്ളിൽ പെൺകുഞ്ഞിന് ജന്മം നൽകി യുവതി

Synopsis

പുലർച്ചെ 1.50നു എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ അനിൽ കുമാറിന്റെ പരിചരണത്തിൽ സംഗീത ആംബുലൻസിനുള്ളിൽ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു.

ഇടുക്കി: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതി കനിവ് 108 ആംബുലൻസിനുള്ളിൽ പ്രസവിച്ചു. വട്ടവട ചിലന്തിയാർ സ്വദേശിനി സംഗീത (22) ആണ് ആംബുലൻസിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ചൊവ്വാഴ്ച്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. സംഗീതയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ വിവരം ജെ.പി.എച്ച്. എന്നെ അറിയിച്ചു. തുടർന്ന് ഇവർ വിവരം വട്ടവട കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ അനുവിനെ അറിയിച്ചു. ഡോക്ടർ ഉടൻ കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു. 

കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം ഉടൻ വട്ടവട കുടുംബാരോഗ്യകേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിനു കൈമാറി. ആംബുലൻസ് പൈലറ്റ് അജുൽ കെ.എസ്, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ അനിൽ കുമാർ എന്നിവർ സ്ഥലത്തെത്തി സംഗീതയുമായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് തിരിച്ചു. ആംബുലൻസ് കോവില്ലൂർ ഭാഗത്ത് എത്തുമ്പോഴേക്കും സംഗീതയുടെ ആരോഗ്യനില കൂടുതൽ വഷളാവുകയും എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ അനിൽ കുമാർ നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതം അല്ലെന്നു മനസിലാക്കി ഇതിനു വേണ്ട സജ്ജീകരണങ്ങൾ ഒരുക്കി. 

പുലർച്ചെ 1.50നു എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ അനിൽ കുമാറിന്റെ പരിചരണത്തിൽ സംഗീത ആംബുലൻസിനുള്ളിൽ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. തുടർന്ന് അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും അനിൽകുമാർ പ്രഥമ ശുശ്രൂഷ നൽകി. ആംബുലൻസ് പൈലറ്റ് അജുൽ ഉടൻ ഇരുവരെയും മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

ആംബുലൻസ് ആശുപത്രിയായി; ഇടുക്കിയിൽ തമിഴ്നാട് സ്വദേശിനിക്ക് വാഹനത്തിനുള്ളിൽ സുഖപ്രസവം
 

PREV
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്ഥലം മാറ്റം ലഭിച്ച് ആലുവയിൽ എത്തിയത് രണ്ടാഴ്ച മുമ്പ്, പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ യുവാവ് മുങ്ങിമരിച്ചു