യുവതി അടിവസ്ത്രത്തിൽ ഒളിച്ചുകടത്തിയത് ഒരു കോടി രൂപയുടെ സ്വർണം; കസ്റ്റംസ് പിടികൂടി

Published : Mar 13, 2023, 02:20 PM IST
യുവതി അടിവസ്ത്രത്തിൽ ഒളിച്ചുകടത്തിയത് ഒരു കോടി രൂപയുടെ സ്വർണം; കസ്റ്റംസ് പിടികൂടി

Synopsis

തന്റെ അടിവസ്ത്രത്തിനുള്ളിൽ സ്വർണ്ണം ഒളിപ്പിച്ചു കടത്താനായിരുന്നു അസ്മാബീവിയുടെ ശ്രമം

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. ഇന്ന് ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. സ്വർണം കടത്തിയ യുവതി കസ്റ്റംസിന്റെ പിടിയിലായി. കോഴിക്കോട് നരിക്കുനി സ്വദേശിനിയായ കണ്ടൻ പ്ലാക്കിൽ അസ്മാബീവിയാണ് സ്വർണം കടത്തിയത്. 32 വയസാണ് ഇവർക്ക്. തന്റെ അടിവസ്ത്രത്തിനുള്ളിൽ സ്വർണ്ണം ഒളിപ്പിച്ചു കടത്താനായിരുന്നു അസ്മാബീവിയുടെ ശ്രമം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് സംഘം നടത്തിയ തെരച്ചിലിലാണ് സ്വർണം പിടികൂടിയത്. 

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി