കത്തി സ്ഥിരം സ്ഥലത്ത് കണ്ടില്ല, തപ്പി കണ്ടെത്തി, ആ കത്തികൊണ്ട് ഭാര്യയെ വെട്ടി; തിരുവനന്തപുരത്ത് പ്രതി പിടിയിൽ

Published : Mar 13, 2023, 01:52 PM ISTUpdated : Mar 15, 2023, 11:04 PM IST
കത്തി സ്ഥിരം സ്ഥലത്ത് കണ്ടില്ല, തപ്പി കണ്ടെത്തി, ആ കത്തികൊണ്ട് ഭാര്യയെ വെട്ടി; തിരുവനന്തപുരത്ത് പ്രതി പിടിയിൽ

Synopsis

പ്രതി ഭാര്യയുടെ കഴുത്തിൽ വെട്ടാൻ ശ്രമിച്ചുവെന്ന് പൊലീസ് പറഞ്ഞു. തടഞ്ഞ യുവതിയുടെ കയ്യിൽ സാരമായി വെട്ടേറ്റുവെന്നും പൊലീസ് പറഞ്ഞു

തിരുവനന്തപുരം: ഉപയോഗിക്കുന്ന കത്തി വെച്ചിരുന്ന സ്ഥലത്തു നിന്ന് ഭാര്യ മാറ്റി എന്ന് ആരോപിച്ച് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. കോട്ടുകാൽ പുന്നവിള സി എസ് ഐ പള്ളിക്ക് സമീപം വി ആർ സദനത്തിൽ വിനീത് എന്നു വിളിക്കുന്ന വിമൽ കുമാറിനെ (35) ആണ് ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ച കേസിൽ വിഴിഞ്ഞം പൊലീസ് പിടികൂടിയത്. വ്യാഴാഴ്ച രാവിലെ ഏഴിന് നടന്ന സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് ഇയാൾ പിടിയിലായത്.

കുട്ടി ക്ലാസിലിരുന്ന് ഉറങ്ങി, അധ്യാപകർ കാര്യം തിരക്കി, 'രാത്രി വൈകിയും പീഡനം'; മദ്രസാ അധ്യാപകന് ജയിൽ ശിക്ഷ

താൻ ഉപയോഗിച്ചിരുന്ന കത്തി വച്ചിരുന്ന സ്ഥലത്ത് കാണാത്തതിനെ ചൊല്ലിയാണ് ഭാര്യയുമായി വിനീത് വഴക്കുണ്ടായിയത്. ഇതിന് ശേഷം കത്തി കണ്ടെത്തിയതോടെ പ്രതി അത് ഉപയോഗിച്ചാണ് ഭാര്യക്ക് നേരെ ആക്രമണം നടത്തിയത്. പ്രതി ഭാര്യയുടെ കഴുത്തിൽ വെട്ടാൻ ശ്രമിച്ചുവെന്ന് പൊലീസ് പറഞ്ഞു. തടഞ്ഞ യുവതിയുടെ കയ്യിൽ സാരമായി വെട്ടേറ്റുവെന്നും പൊലീസ് പറഞ്ഞു. സ്വർണ പണയ സ്ഥാപന ഉടമയെ ആക്രമിച്ച് കവർച്ച നടത്തിയ കേസിലെയും പ്രതിയാണ് വിമൽ കുമാർ എന്ന് പൊലീസ് വ്യക്തമാക്കി. ഉച്ചക്കട വട്ടവിളയിൽ സ്വർണ പണയ സ്ഥാപന ഉടമയെ ആക്രമിച്ച് പണവും സ്വർണവും തട്ടിയെടുത്ത കേസിലാണ് വിനീത് നേരത്തെ പ്രതിയായിരുന്നത്. അയൽവാസിയെ ആക്രമിക്കാൻ ശ്രമിച്ചുവെന്ന പരാതിയിലും വിഴിഞ്ഞം പൊലീസ് വിനിതിനെതിരെ കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.

അതേസമയം തിരുവനന്തപുരത്ത് നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത മകളെ ശല്യപ്പെടുത്തിയതിന് പൊലീസിൽ പരാതി നൽകിയ വിരോധത്തിൽ വീട്ടിൽ കയറി ആക്രമണം നടത്തിയ യുവാവ് പിടിയിലായി എന്നതാണ്. കോട്ടുകാൽ പയറ്റുവിള കുഴിയംവിള അനുശ്രീ നിവാസിൽ അരുണിനെയാണ് (24) വിഴിഞ്ഞം പൊലീസ് പിടികൂടിയത്. പൊലീസ് പറയുന്നത് അനുസരിച്ച് പയറ്റുവിള കുഴിയംവിള സ്വദേശിനിയായ പെൺകുട്ടിയെ അരുൺ നിരന്തരം ശല്യപ്പെടുത്തിയതിനെ തുടർന്ന് പിതാവ് വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് അരുണിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി താക്കീത് നൽകി വിട്ടയച്ചു. ഇതിലുള്ള വിരോധത്തിലാണ് അരുൺ പെൺകുട്ടിയുടെ വീടിന് നേരെ ആക്രമണം നടത്തിയത്.

മകളെ ശല്യം ചെയ്തതിന് പരാതി നൽകിയതിൽ വൈരാഗ്യം, രാത്രി മതിൽ ചാടി വീട്ടിൽ കയറി അതിക്രമം, മോഷണം; യുവാവ് പിടിയിൽ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

21.75 പവൻ, മൊത്തം കല്ലുകൾ പതിച്ച അതിമനോഹര സ്വർണകിരീടം, ഗുരുവായൂരപ്പന് വഴിപാടായി സമർപ്പിച്ച് തൃശൂരിലെ വ്യവസായി
മോദി നാളെ തിരുവനന്തപുരത്ത്; കിഴക്കേക്കോട്ട താൽക്കാലിക റെഡ് സോൺ, വാഹനങ്ങൾ വഴിതിരിച്ച് വിടും, രാവിലെ 7 മണി മുതൽ ഗതാഗത നിയന്ത്രണം