
കല്‍പ്പറ്റ: ഓടിക്കൊണ്ടിരിക്കുന്ന ട്രാവലറിൽ നിന്ന് അലക്ഷ്യമായി പുറത്തേക്കെറിഞ്ഞ ബിയർ കുപ്പി തലയിൽ കൊണ്ട് കാൽനട യാത്രക്കാരിയായ യുവതിക്ക് പരിക്ക്. വയനാട് മേപ്പാടിയിലാണ് സംഭവം. തൃക്കൈപ്പറ്റ പനായി കോളനിയിലെ സരിതക്കാണ് പരിക്കേറ്റത്. സരിത മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സ തേടി.
പ്രദേശത്തെ ട്രൈബൽ പ്രൊമോട്ടറാണ് പരിക്കേറ്റ സരിത. തൃശ്ശൂരിൽ നിന്ന് വിനോദ സഞ്ചാരികളുമായി വന്ന ട്രാവലർ മേപ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ സരിതയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam