ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട യുവാവിനെ വിളിച്ചുവരുത്തി യുവതി; ഓഡി കാറും ഫോണും 4 ലക്ഷവും പോയി, ഒരാൾ കൂടി പിടിയിൽ

Published : Jun 01, 2025, 02:17 PM IST
ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട യുവാവിനെ വിളിച്ചുവരുത്തി യുവതി; ഓഡി കാറും ഫോണും 4 ലക്ഷവും പോയി, ഒരാൾ കൂടി പിടിയിൽ

Synopsis

ആകെ പത്ത് പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ആറോളം പേർ നേരത്തെ അറസ്റ്റിലായി. ഇന്ന് ഒരാൾ കൂടി പിടിയിൽ

തിരുവനന്തപുരം: ഹണിട്രാപ്പ് തട്ടിപ്പിലൂടെ യുവാവിന്റെ ഔഡി കാറും സ്വർണാഭരണങ്ങളും പണവും മൊബൈൽ ഫോണും കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിലായി.തൃശൂർ ചാവക്കാട് എങ്ങണ്ടിയൂർ തായവള്ളിയിൽ ഹൗസിൽ ജയകൃഷ്ണൻ (25) ആണ് പിടിയിലായത്.  ടെക്നോപാർക്കിൽ  ആനിമേഷൻ വിദ്യാർഥിയായ ഇയാളും സംഘത്തിലുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി.

കഴിഞ്ഞയാഴ്ച നടന്ന സംഭവത്തിൽ നേരത്തെ ആറോളം പേർ അറസ്റ്റിലായിരുന്നു. മാറനല്ലൂർ രാജ്ഭവനിൽ അനുരാജിനെയാണ് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവതിയെക്കൊണ്ട് വിളിച്ചുവരുത്തി ആക്രമിച്ച ശേഷം കാറും സ്വർണവും ഫോണും തട്ടിയെടുത്തത്. സംഭവത്തിൽ 10 പേർക്കെതിരെയാണ് കഴക്കൂട്ടം പൊലീസ് കേസെടുത്തിട്ടുള്ളത്. യുവതിയെ ഉപയോഗിച്ച് അനുരാജിനെ കഴക്കൂട്ടത്തേക്ക്  വിളിച്ചുവരുത്തി മർദ്ദിച്ച ശേഷം സംഘം ഔഡി കാറും സ്വർണവും പണവും മൊബൈൽഫോണുമായി കടന്നുകളയുകയായിരുന്നു.

കഴക്കൂട്ടത്തെത്തിയപ്പോഴാണ് അനുരാജിന്റെ കാറിൽ യുവതി കയറിയത്. ഈ സമയം കാറിന്റെ ലൊക്കേഷൻ യുവതി തട്ടിപ്പ് സംഘത്തിന് കൈമാറി.തുടർന്ന് ബൈപ്പാസ് ജംഗ്ഷനിൽ മറ്റൊരു കാറിലെത്തിയ പ്രതികൾ അനുരാജിന്റെ കാർ തടയുകയും തുടർന്ന് കഴുത്തിൽ കത്തിവെച്ച്   മാല പൊട്ടിച്ചെടുത്ത ശേഷം മർദ്ദിക്കുകയുമായിരുന്നു. മർദ്ദനം സഹിക്കവയ്യാതെ അനുരാജ് ഓടി രക്ഷപ്പെട്ടു.തുടർന്ന് കാറും കാറിലുണ്ടായിരുന്ന ഒന്നരലക്ഷം രൂപ വിലവരുന്ന മൊബൈൽ ഫോൺ, നാല് ലക്ഷത്തിൽ പരം രൂപ എന്നിവയുമായി സംഘം കടന്നുകളഞ്ഞെന്നാണ് പരാതി. മറ്റു പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു