കരുവന്നൂര്‍ പാലത്തിലേക്ക് നടന്നുവന്ന യുവതി മധ്യഭാഗത്ത് എത്തിയപ്പോൾ താഴേക്ക് ചാടി; തെരച്ചിൽ തുടങ്ങി

Published : Feb 02, 2024, 01:30 PM IST
കരുവന്നൂര്‍ പാലത്തിലേക്ക് നടന്നുവന്ന യുവതി മധ്യഭാഗത്ത് എത്തിയപ്പോൾ താഴേക്ക് ചാടി; തെരച്ചിൽ തുടങ്ങി

Synopsis

ഇരിങ്ങാലക്കുടയിൽ നിന്നും പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്. നാട്ടുകാരും സ്ഥലത്ത് തടിച്ചുകൂടിയിട്ടുണ്ട്

തൃശ്ശൂര്‍: കരുവന്നൂര്‍ പാലത്തിൽ നിന്ന് കരുവന്നൂര്‍ പുഴയിലേക്ക് ചാടിയ സ്ത്രീക്കായി തെരച്ചിൽ തുടങ്ങി. ഇന്ന് ഉച്ചയ്ക്ക് 12.30 യോടെയാണ് സംഭവം. കരുവന്നൂര്‍ പാലത്തിലേക്ക് നടന്നുവന്ന യുവതി പാലത്തിന്റെ മധ്യഭാഗത്ത് എത്തിയപ്പോൾ താഴേക്ക് ചാടുകയായിരുന്നു. ഈ സ്ത്രീ ആരാണെന്നോ, എന്താണ് പുഴയിലേക്ക് ചാടാനുള്ള കാരണമെന്നോ വ്യക്തമല്ല. പുഴയിൽ വീണ സ്ത്രീയെ കാണാതായി. ദൃക്സാക്ഷികളാണ് വിവരം പൊലീസിലും ഫയര്‍ ഫോഴ്സിനും അറിയിച്ചത്. പിന്നാലെ നാട്ടുകാര്‍ തിരച്ചിൽ തുടങ്ങി. ഇരിങ്ങാലക്കുടയിൽ നിന്നും പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്. നിരവധി നാട്ടുകാര്‍ സ്ഥലത്ത് തടിച്ചുകൂടിയിട്ടുണ്ട്. പുഴയിൽ വെള്ളം ഒഴുകുന്ന ദിശയിൽ പലയിടത്തായി തെരച്ചിൽ നടത്തുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

PREV
Read more Articles on
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു