'ടീ നില്ലെടി.. ടാ അടിയെടാ...' കൊല്ലം വിളക്കുടിയിൽ കൂട്ടത്തല്ല്, തമ്മിലടിച്ച് പഞ്ചായത്ത്‌ അംഗങ്ങൾ

Published : Feb 02, 2024, 12:52 PM IST
'ടീ നില്ലെടി.. ടാ അടിയെടാ...' കൊല്ലം വിളക്കുടിയിൽ കൂട്ടത്തല്ല്, തമ്മിലടിച്ച് പഞ്ചായത്ത്‌ അംഗങ്ങൾ

Synopsis

വിളക്കുടിയിൽ കഴിഞ്ഞ ആഴ്ച യുഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമായിരുന്നു. കോൺഗ്രസ് അംഗം ശ്രീകലയാണ് എൽഡിഎഫ് പിന്തുണയോടെ പ്രസിഡൻ്റായത്. അതിന് ശേഷം ആദ്യ പഞ്ചായത്ത് കമ്മിറ്റി കൂടിയപ്പോഴാണ് സംഘർഷമുണ്ടായത്. 

കൊല്ലം: വിളക്കുടി പഞ്ചായത്തിൽ കൂട്ടത്തല്ല്.  കൊല്ലം വിളക്കുടിയിലാണ് പഞ്ചായത്ത്‌ അംഗങ്ങൾ തമ്മിൽ തല്ലിയത്. പഞ്ചായത്തിലെ എൽ ഡി എഫ് -  യുഡിഎഫ് അംഗങ്ങൾ ആണ് തമ്മിൽ തല്ലിയത്. സംഘർഷത്തിൽ ഇരുവിഭാഗത്തെ ആളുകൾക്കും പരിക്കേറ്റു. വിളക്കുടിയിൽ കഴിഞ്ഞ ആഴ്ച യുഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമായിരുന്നു. കോൺഗ്രസ് അംഗം ശ്രീകലയാണ് എൽഡിഎഫ് പിന്തുണയോടെ പ്രസിഡൻ്റായത്. അതിന് ശേഷം ആദ്യ പഞ്ചായത്ത് കമ്മിറ്റി കൂടിയപ്പോഴാണ് സംഘർഷമുണ്ടായത്. 

പ്രസിഡൻ്റിൻ്റെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് അംഗങ്ങൾ പ്രതിഷേധിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതിന് പിന്നാലെയാണ് ഇന്ന് അംഗങ്ങൾ ഏറ്റുമുട്ടിയത്. ഒടുവിൽ  പൊലീസ് എത്തിയാണ് സംഘർഷം അവസാനിപ്പിച്ചത്. പരസ്പരം പോർവിളിച്ച് പുരുഷ വനിതാ അംഗങ്ങളാണ് തമ്മിൽ തല്ലിയത്. പ്രതിഷേധിക്കാനായി കൊണ്ടുവന്ന കാർഡുകൾ അടക്കമുള്ളവ ഉപയോഗിച്ചായിരുന്നു തമ്മിലടി. പരിക്ക് പറ്റിംയ അംഗങ്ങളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന അംഗങ്ങളേയും ഇവരെ വെല്ലുവിളിച്ചും തള്ളിമാറ്റിയും പ്രശ്നം തല്ലിയൊതുക്കാൻ ശ്രമിക്കുന്ന അംഗങ്ങളുടേ.ും വീഡിയോ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പരസ്യമദ്യപാനം ചോദ്യം ചെയ്‌ത പോലീസിന് നേരെ ആക്രമണം: കെ എസ് യു നേതാവടക്കം പിടിയിൽ
പ്രസവത്തിനായി ആധാര്‍ എടുക്കാൻ വന്നതാണ് 6 മാസം ഗര്‍ഭിണിയായ മകൾ, പതിയിരുന്ന് പിതാവും സംഘവും പക തീര്‍ത്തു, അരുംകൊലയക്ക് കാരണം ജാതി മാറി വിവാഹം