സ്പാ സെന്‍ററിലെ കണക്കുനോക്കാനെത്തിയില്ല, യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു; അഞ്ചു പേർ അറസ്റ്റിൽ

Published : Mar 02, 2025, 06:39 AM ISTUpdated : Mar 02, 2025, 07:01 AM IST
സ്പാ സെന്‍ററിലെ കണക്കുനോക്കാനെത്തിയില്ല, യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു; അഞ്ചു പേർ അറസ്റ്റിൽ

Synopsis

തൃശൂര്‍ പുതുക്കാട് യുവതിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച ആക്രമിച്ച അഞ്ചംഗ സംഘം പിടിയിൽ. മറ്റൊരു കേസ് അന്വേഷിച്ച് പ്രതികളുടെ വീട്ടിൽ പൊലീസ് എത്തിയപ്പോഴാണ് സംഭവം പുറത്തുവന്നത്. യുവതിയും ആൺ സുഹൃത്തും കൈകാര്യം ചെയ്തിരുന്ന സ്പാ സെന്‍ററിലെ കണക്ക് നോക്കാൻ എത്താത്തിലെ വൈരാഗ്യത്തിലാണ് തട്ടിക്കൊണ്ടുപോകലെന്നാണ് പൊലീസ് പറയുന്നത്.

തൃശൂര്‍: തൃശൂര്‍ പുതുക്കാട് യുവതിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച ആക്രമിച്ച അഞ്ചംഗ സംഘം പിടിയിൽ. മറ്റൊരു കേസ് അന്വേഷിച്ച് പ്രതികളുടെ വീട്ടിൽ പൊലീസ് എത്തിയപ്പോഴാണ് സംഭവം പുറത്തുവന്നത്. തൃശൂർ മനക്കൊടി സ്വദേശിയായ യുവതിയെയാണ് തട്ടിക്കൊണ്ടുപോയത്. യുവതിയും ആൺ സുഹൃത്തും കൈകാര്യം ചെയ്തിരുന്ന സ്പാ സെന്‍ററിലെ കണക്ക് നോക്കാൻ എത്താത്തിലെ വൈരാഗ്യത്തിലാണ് തട്ടിക്കൊണ്ടുപോകലെന്നാണ് പൊലീസ് പറയുന്നത്.

യുവതിയെ മൂന്നുദിവസത്തോളം തടവിൽ പാർപ്പിച്ച് ക്രൂരമായി മർദിച്ചു. യുവതിയുടെ കൈവശമുണ്ടായിരുന്ന രണ്ടര പവൻ മാലയും ഒന്നരപ്പവന്‍റെ വളയും പ്രതികൾ കവർന്നു.
തൃശൂർ നായരങ്ങാടി സ്വദേശിയായ ഗോപു എന്ന് വിളിക്കുന്ന ഗോപകുമാർ , കോഴിക്കോട് മേലൂർ സ്വദേശിയായ അഭിനാഷ് പി. ശങ്കർ,  ആമ്പല്ലൂർ സ്വദേശിയായ ജിതിൻ ജോഷി, കോഴിക്കോട് മേലൂർ സ്വദേശിയായ ആതിര, തിരുവനന്തപുരം വെള്ളറട സ്വദേശിയായ അഞ്ജു എന്നിവരെയാണ് സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്.

പാലിയേക്കരയിലെ കോഫി ഷോപ്പിലെ ജീവനക്കാരനെ മർദിച്ച കേസ് അന്വേഷണത്തിന്‍റെ ഭാഗമായി പ്രതികളിലൊരാളുടെ വീട്ടിലെത്തിയപ്പോഴാണ് തട്ടിക്കൊണ്ടുപോകൽ പുറത്തുവന്നത്.പ്രതികൾ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു. യുവതിയെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തവന്നു. കോഫി ഷോപ്പിലെ ജീവനക്കാരനെ പ്രതികളിലൊരാള്‍ മര്‍ദിക്കുന്നതിന്‍റെ ദൃശ്യവും നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച ്നടത്തിയ അന്വേഷണത്തിനിടെയാണ് യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവവും പുറത്തുവരുന്നത്.

ഷഹബാസിന്‍റെ കൊലപാതകം; നിർണായക നീക്കവുമായി പൊലീസ്, കൂടുതൽ പേരുടെ മൊഴിയെടുക്കും, സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഉമ്മൻചാണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ ഗണേഷ് അത് പറയട്ടെ'; വെല്ലുവിളിച്ച് ഷിബു ബേബി ജോൺ, വിവാദം കത്തുന്നു
ചെങ്ങാലൂര്‍ തിരുനാളിനിടെ അപകടം; വെടിക്കെട്ടിനിടെ ഗുണ്ട് പ്രദക്ഷിണത്തിലേക്ക് വീണ് പൊട്ടി; 10 പേർക്ക് പരിക്കേറ്റു