
കോഴിക്കോട് നഗരത്തിലെ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കർണാടക സ്വദേശി സെൽമ (20) ആണ് മരിച്ചത്. തൂങ്ങി മരിച്ച നിലയിലായിരുന്നു. പോലീസ് ഇൻക്വസ്റ്റ് നടപടി തുടങ്ങി. ഈ മാസം 24 മുതൽ കോഴിക്കോട് സ്വദേശിയായ യുവാവിന് ഒപ്പം ലോഡ്ജിൽ താമസിക്കുകയായിരുന്നു.
പാലക്കാട്ടെ കൊല: തോക്ക് തർക്കം കാരണമെന്ന് പൊലീസ്
പാലക്കാട് അട്ടപ്പാടി നരസിമുക്കിൽ യുവാവിനെ അടിച്ച് കൊലപ്പെടുത്തിയെ കേസിൽ നാല് പേർ അറസ്റ്റിൽ. കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോർ (22) ആണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിനായകൻ ഗുരുതര പരുക്കുകളോടെ കോട്ടത്തറ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തില്‍ വിപിൻ പ്രസാദ് (സുരേഷ് ബാബു) , നാഫി 24 (ഹസ്സൻ ) ചെർപ്പുളശ്ശേരി, മാരി 23 (കാളി മുത്തു) , രാജീവ് ഭൂതിവഴി 22 (രംഗനാഥൻ) എന്നിവരെ അഗളി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്ന് പുലർച്ചെയാണ് സംഭവം ഉണ്ടായത്. അക്രമ സംഘത്തിൽ മൂന്ന് പേർ കൂടി ഉണ്ടെന്ന് പൊലീസ് അറിയിച്ചു. തോക്ക് കച്ചവടവുമായി ബന്ധപ്പെട്ട ഇടപാടുകളെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. കണ്ണൂരിൽ നിന്ന് കിളികളെ കൊല്ലുന്ന തോക്ക് എത്തിച്ചു നൽകാമെന്ന് പറഞ്ഞ് നന്ദകിഷോറും കൂട്ടുകാരന്‍ വിനായകനും പ്രതികളിൽ നിന്ന് ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാൽ നിശ്ചിത സമയം കഴിഞ്ഞും തോക്ക് കിട്ടാത്തതിനെ തുടർന്ന് ഇരുവരെയും പ്രതികൾ വിളിച്ചു വരുത്തി മർദ്ദിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam