വനിതാ പൊലീസ് ബറ്റാലിയന്‍റെ പ്രഥമ ബാച്ച് ചൊവ്വാഴ്ച പുറത്തിറങ്ങും

Published : Jul 30, 2018, 02:34 PM IST
വനിതാ പൊലീസ് ബറ്റാലിയന്‍റെ പ്രഥമ ബാച്ച് ചൊവ്വാഴ്ച പുറത്തിറങ്ങും

Synopsis

സംസ്ഥാനത്തെ വനിതാ പൊലീസ് ബറ്റാലിയന്‍റെ  പ്രഥമ ബാച്ച് ചൊവ്വാഴ്ച പുറത്തിറങ്ങും. രാവിലെ 7.15 ന് രാമവര്‍മ്മപുരം കേരള പൊലീസ് അക്കാദമി ഗ്രൗണ്ടില്‍ നടക്കുന്ന് പാസ്സിങ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സല്യൂട്ട് സ്വീകരിക്കും. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, പൊലീസ് അക്കാദമി ഡയറക്ടര്‍ ഡോ. ബി സന്ധ്യ എന്നിവര്‍ അഭിവാദ്യം സ്വീകരിക്കും. 

തൃശൂര്‍: സംസ്ഥാനത്തെ വനിതാ പൊലീസ് ബറ്റാലിയന്‍റെ  പ്രഥമ ബാച്ച് ചൊവ്വാഴ്ച പുറത്തിറങ്ങും. രാവിലെ 7.15 ന് രാമവര്‍മ്മപുരം കേരള പൊലീസ് അക്കാദമി ഗ്രൗണ്ടില്‍ നടക്കുന്ന് പാസ്സിങ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സല്യൂട്ട് സ്വീകരിക്കും. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, പൊലീസ് അക്കാദമി ഡയറക്ടര്‍ ഡോ. ബി സന്ധ്യ എന്നിവര്‍ അഭിവാദ്യം സ്വീകരിക്കും. 

വനിത കമാന്‍ഡോകളുടെ ആയുധ ഡെമോണ്‍സ്‌ട്രേഷന്‍ ഇതോടൊപ്പം നടക്കും. 578 വനിതാ പൊലീസ് സേനാംഗങ്ങളില്‍ 44 പേര്‍ കമാന്‍ഡോ പരിശീലനവും നേടിയിട്ടുണ്ട്. കേരളത്തില്‍ ആദ്യമായി വനിത ഇന്‍സ്ട്രക്ടര്‍മാരുടെ നേതൃത്വത്തില്‍ വിദഗ്ധ പരിശീലനം നേടിയതാണ് വനിത പൊലീസ് ബറ്റാലിയന്‍. ഇ-ലേണിംഗ് സംവിധാനത്തിലൂടെ പരിശീലനവും പരീക്ഷയും പൂര്‍ത്തയാക്കിയ ആദ്യത്തെ ബാച്ചാണിത്. 

ഐക്യരാഷ്ട്രസഭയുടെ വിമന്‍ ട്രെയിനിങ്ങ് സെന്റര്‍ ഇ ലേണിംഗ് ക്യാമ്പസില്‍ നിന്നും ഐ നോ ജെന്‍ഡര്‍ ഒന്ന്, രണ്ട്, മൂന്ന് മൊഡ്യൂളുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഒമ്പതു മാസക്കാലത്തെ പരിശീലനത്തിന്റെ ഭാഗമായി അടിസ്ഥാന നിയമങ്ങളും, ദൂരന്തനിവാരണം, കളരി, യോഗ, കരാട്ടെ, നീന്തല്‍, ഡ്രൈവിങ്ങ്, കമ്പ്യൂട്ടര്‍, ആംസ്, ജംഗിള്‍ ട്രെയിനിങ്ങ്, ഫസ്റ്റ് എയ്ഡ് എന്നിവയില്‍ പ്രാവീണ്യവും നേടിയിട്ടുണ്ട്.  

82 പേര്‍ ബിരുദാനന്തരബിരുദം, 19 പേര്‍ ബി.ടെക്, അഞ്ച് പേര്‍ എം ബി എ, നാല് പേര്‍ എം സി എ, 55 പേര്‍ ബിരുദാനന്തരബിരുദത്തോടൊപ്പം ബി എഡ്, ഒരാള്‍ എം എഡ്, 62 പേര്‍ ബിരുദത്തോടൊപ്പം ബി എഡ്, മൂന്ന് പേര്‍ ബിരുദത്തോടൊപ്പം ഡിപ്ലോമ, 229 പേര്‍ ബിരുദം, 23 പേര്‍ പോളിടെക്‌നിക് ഡിപ്ലോമ, 21 പേര്‍ ടി ടി സി, 60 പേര്‍ എച്ച് എസ് ഇ, 14 പേര്‍ എസ് എസ് എല്‍ സി  യോഗ്യതയുളളവരാണ്. 

ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫി ഫോര്‍ ബെസ്റ്റ് കാഡറ്റ് കെ.പി അജിതയ്ക്കും ബെസ്റ്റ് കമാന്റോ ദയ പാര്‍വ്വതിയ്ക്കും പരേഡ് കമാന്റര്‍ എസ് അന്‍സിയ്ക്കും ബെസ് ഔട്ട്‌ഡോര്‍ പി ടി പ്രിറ്റിമോള്‍ക്കും ബെസ്റ്റ് ഇന്‍ഡോര്‍ ജോസ്‌ന ജോയിക്കും ബെസ്റ്റ് ഷൂട്ടര്‍ പി.ആര്‍ നിമിഷയ്ക്കും പരേഡ് സെക്കന്റ് ഇന്‍ കമാന്‍ഡ് കെ ബി ജോതിലക്ഷ്മിയ്ക്കും ചടങ്ങില്‍ പുരസ്‌ക്കാരം സമ്മാനിക്കും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പാഞ്ഞു വന്നു, ഒറ്റയിറുക്കിന് പിടിച്ചെടുത്ത് ഓടി, എല്ലാം സിസിടിവിയിൽ വ്യക്തം; ഇരിയണ്ണിയിൽ വളർത്തു നായയെ കൊണ്ടുപോയത് പുലി
അര്‍ധരാത്രി മഞ്ചേരി കോഴിക്കോട് റോഡില്‍ രണ്ട് യുവാക്കൾ; സംശയം തോന്നി പരിശോധിച്ചപ്പോൾ കിട്ടിയത് എംഡിഎംഎ