വിഴിഞ്ഞത്ത് പൊലീസ് ഉദ്യോഗസ്ഥയെ പിന്തുടര്‍ന്നെത്തി ആക്രമിച്ചു, പ്രതികള്‍ പിടിയില്‍

Web Desk   | Asianet News
Published : Aug 16, 2020, 10:06 AM IST
വിഴിഞ്ഞത്ത് പൊലീസ് ഉദ്യോഗസ്ഥയെ പിന്തുടര്‍ന്നെത്തി ആക്രമിച്ചു, പ്രതികള്‍ പിടിയില്‍

Synopsis

വിവരം അറിഞ്ഞ് സംഭവസ്ഥലത്തെത്തിയ വിഴിഞ്ഞം പൊലീസ്  പരിക്കേറ്റ പൊലീസുകാരിയെ ആശുപത്രിയില്‍ എത്തിച്ചു...  

തിരുവനന്തപുരം: വിഴിഞ്ഞത്ത് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ യുവാക്കളുടെ ആക്രമണം. സംഭവശേഷം കടന്ന മൂന്ന് പ്രതികളെ പൊലീസ് പിടികൂടി. ഇന്നലെ രാത്രിയോടെയാണ് സംഭവം. ഡ്യൂട്ടി കഴിഞ്ഞുമടങ്ങുകയായിരുന്ന വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഓട്ടോറിക്ഷയില്‍ പിന്തുടര്‍ന്ന് എത്തിയ യുവാക്കള്‍ കല്ലുവേട്ടാന്‍കുഴി ക്രൈസ്റ്റ് കോളേജിന് സമീപം വെച്ച് മര്‍ദ്ദിക്കുകയായിരുന്നു. 

സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഓടിയെത്തുന്നതുകണ്ട് യുവാക്കള്‍ രക്ഷപ്പെട്ടു. വിവരം അറിഞ്ഞ് സംഭവസ്ഥലത്തെത്തിയ വിഴിഞ്ഞം പൊലീസ്  പരിക്കേറ്റ പൊലീസുകാരിയെ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആക്രമണത്തിന്റെ മൊബൈല്‍ ദൃശ്യങ്ങള്‍ ലഭിക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. ഇവരെ കസ്റ്റഡിയില്‍ എടുത്തുചോദ്യം ചെയ്തു വരികയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പരസ്യമദ്യപാനം ചോദ്യം ചെയ്‌ത പോലീസിന് നേരെ ആക്രമണം: കെ എസ് യു നേതാവടക്കം പിടിയിൽ
പ്രസവത്തിനായി ആധാര്‍ എടുക്കാൻ വന്നതാണ് 6 മാസം ഗര്‍ഭിണിയായ മകൾ, പതിയിരുന്ന് പിതാവും സംഘവും പക തീര്‍ത്തു, അരുംകൊലയക്ക് കാരണം ജാതി മാറി വിവാഹം