അടഞ്ഞ് കിടക്കുന്ന ഫാക്ടറിയിൽ മുൻ ജീവനക്കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

By Web TeamFirst Published Jul 8, 2019, 9:39 PM IST
Highlights

നെടുമങ്ങാട് ചുള്ളിമാനൂര്‍ സ്വദേശി കവിതയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കടബാധ്യതയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ്. 

കൊല്ലം: അഞ്ചല്‍ അയിലറയില്‍ അടഞ്ഞ് കിടക്കുന്ന ഫാക്ടറിയില്‍ മുന്‍ ജീവനക്കാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെടുമങ്ങാട് ചുള്ളിമാനൂര്‍ സ്വദേശി കവിത (35) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസ് നൽകുന്ന സൂചന.

ഏറെ നാളായി ഫാക്ടറി അടിഞ്ഞ് കിടക്കുകയായിരുന്നു. കടബാധ്യതയെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയാണെന്ന വിവരം ബന്ധുക്കളെ അറിയിച്ച ശേഷമായിരുന്നു യുവതിയുടെ ആത്മഹത്യ എന്നാണ് പൊലീസ് പറയുന്നത്. ജോലി നഷ്ടപ്പെട്ടതുമൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം ആത്മഹത്യ ചെയ്യുകയാണെന്ന ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

click me!