യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു, കൊല്ലാൻ ശ്രമിച്ചു, ഭർത്താവിനും സുഹൃത്തിനുമെതിരെ കേസ്

Published : Apr 07, 2022, 12:17 PM IST
യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു, കൊല്ലാൻ ശ്രമിച്ചു, ഭർത്താവിനും സുഹൃത്തിനുമെതിരെ കേസ്

Synopsis

പതിനാറ് വർഷങ്ങൾക്ക് മുമ്പ് ഭർത്താവിന്റെ സമ്മതത്തോടെ സുഹൃത്ത് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും കൊല്ലാൻ ശ്രമിച്ചെന്നും പരാതി...

കണ്ണൂർ: യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും (Rape) വാഹനമിടിച്ച് കൊല്ലാൻ ശ്രമിക്കുകയും (Murder Attempt) ചെയ്ത സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം (Police Enquiry) ആരംഭിച്ചു. യുവതിയുടെ ഭർത്താവിനും ഇയാളുടെ സുഹൃത്ത് തളിപ്പറമ്പ് സ്വദേശിയായ അഷ്റഫ് എന്നിവർക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. 

പതിനാറ് വർഷങ്ങൾക്ക് മുമ്പ് ഭർത്താവിന്റെ സമ്മതത്തോടെ സുഹൃത്ത് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും 2021 ൽ ബൈക്കിൽ പോകുമ്പോൾ ഭർത്താവ് തന്നെ തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചുവെന്നുമാണ് യുവതി നൽകിയിരിക്കുന്ന പരാതി.  പയ്യന്നൂര്‍ ഡിവൈഎസ്പി കെ.ഇ.പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു

2006 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വിദേശത്തായിരുന്ന ഭർത്താവ് നാട്ടിലെത്തിയതിന് ശേഷം സുഹൃത്തുമായി വീട്ടിൽ വരികയും ലഹരിമരുന്ന് കലർത്തിയ ശീതപാനീയം യുവതിക്ക് നൽകി ഇവരെ പീജിപ്പിക്കുയുമായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ഇതിന് ശേഷവും പലതവണ ഇയാൾ വീട്ടിൽ വന്നുവെന്നും യുവതി പറയുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'വേണമെങ്കിൽ ഒരുമേശക്ക് ചുറ്റുമിരിയ്ക്കാനും തയാർ'; ബിജെപിയെ അധികാരത്തിൽ നിന്നകറ്റാൻ എന്ത് വിട്ടുവീഴ്ച്ചക്കും തയാറെന്ന് ലീ​ഗ്
93ാമത് ശിവ​ഗിരി തീർത്ഥാടനം: ചിറയിൻകീഴ്, വർക്കല താലൂക്ക് പരിധികളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഡിസംബർ 31 ന് അവധി; പൊതുപരീക്ഷകൾക്ക് ബാധകമല്ല