തൃശൂരിലെ പുതുക്കാട് നടന്നുവരുമ്പോൾ യുവതിക്ക് കുത്തേറ്റു; ആക്രമിച്ചത് മുൻ ഭർത്താവ്, കീഴടങ്ങി

Published : Dec 09, 2024, 03:29 PM IST
തൃശൂരിലെ പുതുക്കാട് നടന്നുവരുമ്പോൾ യുവതിക്ക് കുത്തേറ്റു; ആക്രമിച്ചത് മുൻ ഭർത്താവ്, കീഴടങ്ങി

Synopsis

കുടുംബ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

തൃശൂർ: തൃശൂരിലെ പുതുക്കാട് സെന്‍ററിൽ യുവതിക്ക് കുത്തേറ്റു. കൊട്ടേക്കാട് സ്വദേശിയായ ബിബിതയ്ക്കാണ് (28 വയസ്സ്) കുത്തേറ്റത്. മുന്‍ ഭര്‍ത്താവായ കേച്ചേരി കൂള വീട്ടില്‍ ലെസ്റ്റിനാണ് ബിബിതയെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. കുടുംബ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് ശേഷം ഇയാള്‍  പൊലീസില്‍ കീഴടങ്ങി.

ഇന്ന് രാവിലെയാണ് നടന്നു വരികയായിരുന്ന ബിബിതയ്ക്ക് കുത്തേറ്റത്. ഒൻപതോളം തവണ കുത്തേറ്റു. ഉടനെ നാട്ടുകാർ പുതുക്കാട്ടെ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് മുന്‍ ഭര്‍ത്താവ് ലെസ്റ്റിൻ കീഴടങ്ങി. മൂന്ന് വർഷമായി ഇരുവരും വേർപിരിഞ്ഞ് ജീവിക്കുകയാണ്. ബിബിത ഇപ്പോൾ മറ്റൊരാൾക്കൊപ്പമാണ് താമസിക്കുന്നത്. പുതുക്കാട്ടെ ഒരു സ്ഥാപനത്തിൽ താൽക്കാലിക ജീവനക്കാരിയാണ് ബിബിത.

നെടുമങ്ങാട് ഐടിഐ വിദ്യാർത്ഥിനി നമിതയുടെ മരണം; പ്രതിശ്രുത വരൻ സന്ദീപ് പൊലീസ് കസ്റ്റഡിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

റോഡരികിൽ പട്ടിക്കുട്ടികളുടെ നിർത്താതെയുള്ള കരച്ചിൽ, നോക്കിയപ്പോൾ ടാറിൽ വീപ്പയിൽ കുടുങ്ങി ജീവനു വേണ്ടി മല്ലിടുന്നു, രക്ഷിച്ച് കാസർകോട് ഫയർഫോഴ്‌സ്
അടിച്ച് പൂസായി നടക്കാവിലെ ഹോട്ടലിൽ എത്തി, പിന്നെ ബീഫ് ഫ്രൈയുടെ പേരിൽ കൂട്ടത്തല്ല്; പൊലീസ് എത്തിയിട്ടും നിർത്തിയില്ല, ഒരാൾക്ക് പരിക്ക്