അപ്രതീക്ഷിതമായ ഒരു ഫോണ്‍ കോൾ, 14കാരിയെ കണ്ടെത്തി കാളികാവ് പൊലീസ്, തിരിച്ചെത്തിച്ചത് ഹൈദരാബാദിൽ നിന്ന്

Published : Dec 09, 2024, 03:09 PM IST
അപ്രതീക്ഷിതമായ ഒരു ഫോണ്‍ കോൾ, 14കാരിയെ കണ്ടെത്തി കാളികാവ് പൊലീസ്, തിരിച്ചെത്തിച്ചത് ഹൈദരാബാദിൽ നിന്ന്

Synopsis

കാളികാവ് പള്ളിശ്ശേരിയിൽ നിന്ന് കാണാതായ പെൺകുട്ടിയെയാണ് ഹൈദരാബാദിൽ നിന്ന് കണ്ടെത്തിയത്

മലപ്പുറം: കാണാതായ ഇതര സംസ്ഥാനക്കാരിയായ 14 കാരിയെ ഹൈദരാബാദിൽ നിന്ന് കണ്ടെത്തി. കാളികാവ് പള്ളിശ്ശേരിയിൽ നിന്ന് കാണാതായ പെൺകുട്ടിയെയാണ് ഹൈദരാബാദിൽ നിന്ന് കണ്ടെത്തിയത്. ഒരാഴ്ചത്തെ അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ കാളികാവ് പൊലീസ് ഹൈദരാബാദിൽ നിന്ന് കണ്ടെത്തിയത്.

കാളികാവ് പള്ളിശ്ശേരിയിൽ വാടക ക്വാട്ടേഴ്‌സിൽ താമസിക്കുന്ന അസം സ്വദേശിനിയായ 14 കാരിയെ നവംബർ 28-ാം തിയ്യതിയാണ് കാണാതായത്. കുടുംബത്തോടൊപ്പം താമസിക്കുന്ന പെൺകുട്ടിയെ വാടക ക്വാർട്ടേഴ്‌സിൽ നിന്ന് കാണാതാവുകയായിരുന്നു. സംഭവത്തെ തുടർന്ന് മാതാപിതാക്കൾ കാളികാവ് പൊലീസിൽ പരാതി നൽകി. 

ഹൈദരാബാദിൽ നിന്ന് പെൺകുട്ടിയുടെ വീട്ടിലേക്ക് വന്ന ഒരു ഫോണ്‍ കൊൾ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിനിടയിലാണ് കുട്ടിയെ കണ്ടെത്താനായത്. കാളികാവിൽ നിന്ന് മഞ്ചേരി, പെരിന്തൽമണ്ണ, കോയമ്പത്തൂർ വരെ ബസിലും തുടർന്ന് ട്രെയിനിലും യാത്ര ചെയ്താണ് പെണ്‍കുട്ടി ഹൈദരാബാദിൽ എത്തിയത്. അസം സ്വദേശിയായ ഒരാളുടെ കുടുംബത്തോടൊപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയെ മെഡിക്കൽ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കും.

പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് നിലമ്പൂർ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജി ബാലചന്ദ്രന്‍റെ പ്രത്യേക നിർദേശപ്രകാരം അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. അന്വേഷണ സംഘത്തിലെ അംഗങ്ങളായ കാളികാവ് സബ് ഇൻസ്പെക്ടർ ശശിധരൻ വിളയിൽ, സീനിയർ സിവിൽ പൊലിസ് ഓഫീസർ പി അബ്ദുൽ സലീം, സിവിൽ പൊലിസ് ഓഫീസർ യു ജിഷ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടിയെ കണ്ടെത്തി നാട്ടിലെത്തിച്ചത്.

സ്പെഷ്യൽ ക്ലാസ് നൽകാമെന്ന് പറഞ്ഞ് വിളിച്ചു, സഹോദരിമാരോട് ലൈംഗികാതിക്രമം; കോച്ചിംഗ് സെന്‍റർ അധ്യാപകൻ അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി