
അടുപ്പിൽനിന്ന് അബദ്ധത്തിൽ വസ്ത്രത്തിന് തീപിടിച്ചു; ചികിത്സയിലായിരുന്ന യുവതി മരിച്ചു
കാസർകോട്: വെള്ളം തിളപ്പിക്കുന്നതിനിടെ അടുപ്പിൽ നിന്ന് അബദ്ധത്തിൽ വസ്ത്രത്തിൽ തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബാര അടുക്കത്തുബയൽ കലാനിലയത്തിലെ കെ. രത്നാകരൻ നായരുടെ മകൾ പി. രശ്മിയാണ് (23) മരിച്ചത്. കഴിഞ്ഞ ജനുവരി 21ന് ആണ് അപകടം നടന്നത്. ഗുരതര പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രശ്മി വ്യാഴ്ച രാവിലെയാണ് മരിച്ചത്.
അമ്മാവന്‍റെ വീട്ടില്‍ വെച്ചാണ് രശ്മിക്ക് പൊള്ളലേല്‍ക്കുന്നത്. മണ്ണെണ്ണ അടുപ്പില്‍ പാചകം ചെയ്യുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. തിളപ്പിച്ച വെള്ളം മാറ്റാനായി തിരിയുന്നതിനിടെ പിന്നില്‍ നിന്നും വസ്ത്രത്തിന് തീ പിടിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രശ്മിയെ കഴിഞ്ഞ ദിവസമാണ് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ ചികിത്സ തുടരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം സംഭവിക്കുന്നത്.
പൊയിനാച്ചി ടൗണിലെ ഓൺലൈൻ സേവനകേന്ദ്രത്തിൽ ജീവനക്കാരിയായിരുന്നു രശ്മി. ചട്ടഞ്ചാൽ ത്രയം കലാകേന്ദ്രത്തിൽ നൃത്തവിദ്യാർഥിയായിരുന്ന രശ്മി വിവിധ നൃത്തപരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. ഈ മാസം രശ്മിയുടെ വിവാഹം ഉറപ്പിച്ചിരുന്നതാണ്. അതിനിടയിലാണ് ദാരുണമായ മരണം സംഭവിച്ചത്. ആദൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Read More : അച്ഛൻ മരിച്ച് ഒരു മാസം, വേദന മായും മുമ്പ് മകനും; അർജുന്‍റെയും കൂട്ടുകാരുടെയും വിയോഗത്തിൽ വിതുമ്പി നാട്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam