ശബ്ദം കേട്ടെത്തിയ അയല്‍ക്കാര്‍ ഞെട്ടി, ഡീസലൊഴിച്ച് യുവതി തീകൊളുത്തി, പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ

Published : Feb 19, 2024, 06:08 PM IST
 ശബ്ദം കേട്ടെത്തിയ അയല്‍ക്കാര്‍ ഞെട്ടി, ഡീസലൊഴിച്ച് യുവതി തീകൊളുത്തി, പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ

Synopsis

ഭർത്താവ് തിരുപ്പതി ജോലിക്ക് പോയ സമയത്താണ് വീട്ടിൽ സൂക്ഷിച്ചിരുന്ന ഡീസൽ ദേഹത്ത് ഒഴിച്ച് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്

ഇടുക്കി:ഇടുക്കി പൂപ്പാറയിൽ 39 കാരി ദേഹത്ത് ഡീസൽ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. പൂപ്പാറയിൽ വാടകക്ക് താസിക്കുന്ന തിരുപ്പതിയുടെ ഭാര്യ ലീലയാണ് തീ കൊളുത്തി ആത്. ഭർത്താവ് തിരുപ്പതി ജോലിക്ക് പോയ സമയത്താണ് വീട്ടിൽ സൂക്ഷിച്ചിരുന്ന ഡീസൽ ദേഹത്ത് ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.  ശബ്ദം കേട്ട പ്രദേശവാസികൾ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. എൺപത് ശതമാനത്തോളം പൊള്ളലേറ്റതിനാൽ തേനി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനെന്ന് പൊലീസ് പറഞ്ഞു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

ലോ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി, കെഎസ്‍യു പ്രവര്‍ത്തകര്‍ ആശുപത്രിയിൽ, സ്ഥലത്ത് പൊലീസ്


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോവളത്ത് വീണ്ടും കടലാമ ചത്ത് തീരത്തടിഞ്ഞു, ഒപ്പം ചെറുമത്സ്യവും ഞണ്ടുകളും, ഒരാഴ്ചക്കിടെ രണ്ടാം തവണ
ഫ്രഷേഴ്സ് ഡേയിൽ പങ്കെടുത്ത് മടങ്ങവെ വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ചു, 19കാരന് ദാരുണാന്ത്യം