
ആലപ്പുഴ: ബസ് യാത്രക്കിടെ പോലീസുകാരന്‍റെ കൈതോക്ക് അടിച്ചുമാറ്റിയ സംഭവത്തില്‍ യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍. പുന്നപ്ര സ്വദേശിനി സിന്ധു, ആലപ്പുഴ പോഞ്ഞിക്കര സ്വദേശി യദൂ കൃഷ്ണന്‍, വടുതല സ്വദേശി ആന്റണി എന്നിവരെയാണ് പിടികൂടിയത്.
ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. മാരാരിക്കുളം സ്റ്റേഷനിലെ പോലീസുകാരന്‍ ജില്ലാ കോടതിയില്‍ നിന്ന് ആലപ്പുഴ സബ്ജയിലിലേക്ക് പ്രതിയുമായി പോകുമ്പോഴാണ് തോക്ക് മോഷണം പോയത്. പിന്നിലത്തെ സീറ്റിലിരുന്ന ആന്റണിയും, യദുവും തന്ത്രപരമായി തോക്ക് കൈവശപ്പെടുത്തുകയായിരുന്നു.
പൊലീസുകാരന്‍ ജയിലില്‍ എത്തിയപ്പോഴാണ് തോക്ക് നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്ന് സംശയാസ്പദമായ സാഹചര്യത്തില്‍ ബീച്ചില്‍ രണ്ടു പേരെ കണ്ട് ചോദ്യം ചെയ്തപ്പോഴാണ് തോക്ക് ഇവര്‍ മോഷ്ടിച്ചതായി സമ്മതിച്ചത്. എന്നാല്‍ തോക്ക് ലഭിച്ചില്ല, തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന യുവതിയുടെ കൈവശം തോക്ക് കൊടുത്തതായും ഇവര്‍ സമ്മതിച്ചു.
പിന്നീട് നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ ബാഗില്‍ നിന്ന് തോക്ക് കണ്ടെടുത്തു. സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്ത മൂന്നു പേരെയും ചോദ്യം ചെയ്ത് വരികയാണ്.
ഒമ്പതു വയസുകാരിയെ പീഡിപ്പിച്ചയാളെ നാട്ടുകാർ കെട്ടിയിട്ട് തല്ലിക്കൊന്നു
പഴക്കച്ചവടത്തിന്റെ മറവിൽ ലഹരിക്കടത്ത്:ഇന്റർപോളിന്റെ സഹായം തേടാൻ ഡിആർഐ,അന്വേഷണം വ്യാപിപ്പിക്കും
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam