
ചേർത്തല: കയർ തൊഴിലാളിയായ യുവതി യന്ത്രത്തിൽനിന്ന‌് വൈദ്യുതാഘാതമേറ്റ‌് മരിച്ചു. തണ്ണീർമുക്കം പഞ്ചായത്ത‌് ഒന്നാംവാർഡിൽ വാരനാട‌് ഉലകംവീട്ടിൽ ഉദയൻ- ശോഭ ദമ്പതികളുടെ മകൾ ദിവ്യ (32) ആണ‌് മരിച്ചത‌്.
പള്ളിപ്പുറം പഞ്ചായത്ത‌് 12-ാം വാർഡ‌് പുതുവൽനികർത്തിൽ പ്രമോദിന്റെ ഭാര്യയാണ‌്. വാരനാട്ടെ വീട്ടിൽ കയർചുറ്റുന്ന സ‌്പൂളിങ‌് മെഷീൻ പ്രവർത്തിപ്പിക്കുമ്പോഴാണ‌് വൈദ്യുതാഘാതമേറ്റത‌്. താലൂക്ക‌് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കായലിനടുത്തെ വീട്ടിൽ വെള്ളംകയറി മോട്ടോറിന‌് തകരാർ സംഭവിച്ചതാകാം അപകടകാരണമെന്നാണ‌് നിഗമനം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam