ബസ് യാത്രക്കിടെ കുഴഞ്ഞുവീണ യാത്രക്കാരിക്ക് ദാരുണാന്ത്യം

Published : Aug 31, 2025, 11:45 AM IST
death

Synopsis

ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു സംഭവം. വന്നേരി വീട്ടിൽ ലീനയാണ് (56) മരിച്ചത്.

തൃശ്ശൂര്‍: തൃശ്ശൂരില്‍ ബസ് യാത്രക്കിടെ കുഴഞ്ഞു വീണ യാത്രക്കാരി മരിച്ചു. വന്നേരി വീട്ടിൽ ലീനയാണ് (56) മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം. തൃപ്രയാറിൽ നിന്ന് മുറ്റിച്ചൂർ വഴി തൃശൂരിലേക്ക് പോകുന്ന സ്വകാര്യ ബസില്‍ വെച്ചാണ് ലീനയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കുറ്റിമാവിൽ നിന്നാണ് ലീന ബസിൽ കയറിയതാണ്. ബസ് അന്തിക്കാട് ആൽ സെൻ്ററിൽ എത്തിയ സമയത്താണ് ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. ഉടന്‍ തന്നെ ബസിൽ കാഞ്ഞാണിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഡിജിറ്റൽ അറസ്റ്റ്; ബാങ്കുകൾക്ക് സുപ്രധാന നിർദ്ദേശവുമായി സുപ്രീംകോടതി, 'വൻകിട ഇടപാടുകൾ നടന്നാല്‍ മുന്നറിയിപ്പ് നൽകണം'
'ഭരണത്തിലേറിയപ്പോൾ പറഞ്ഞതുപോലെ എല്ലാം നേരത്തെ', ആറിടത്ത് പണി തുടങ്ങിയെന്ന് മേയര്‍, പൊങ്കാലയ്ക്ക് മുമ്പ് 29 റോഡുകളും ടാര്‍ ചെയ്യും