ആദ്യം സിസിടിവി ക്യാമറ തകർത്തു, പിന്നാലെ 5 ജനൽച്ചില്ലുകളും; വടകരയില്‍ എസ്എന്‍ഡിപി നേതാവിന്റെ വീടിന് നേരെ ആക്രമണം

Published : Aug 31, 2025, 11:04 AM IST
house vandalized

Synopsis

അക്രമി വീട്ടിലേക്ക് വരുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. പരാതി നല്‍കിയതിനെ തുടര്‍ന്ന് വടകര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

കോഴിക്കോട്: വടകരയില്‍ എസ്എന്‍ഡിപി നേതാവിന്റെ വീടിന് നേരെ ആക്രമണം. എസ്എന്‍ഡിപി ശാഖാ പ്രസിഡന്‍റ് ദാമോദരന്‍റെ കുറുമ്പയില്‍ മീത്തലെ മഠത്തിലുള്ള വീടിന് നേരെയാണ് ആക്രമണമുണ്ടായത്. മുന്‍വശത്തെ അഞ്ച് ജനല്‍ച്ചില്ലുകള്‍ അക്രമി തകര്‍ത്തു. സിസിടിവി ക്യാമറയും തകര്‍ത്ത നിലയിലാണ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെയാണ് സംഭവം.

അക്രമി വീട്ടിലേക്ക് വരുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. പരാതി നല്‍കിയതിനെ തുടര്‍ന്ന് വടകര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഘടനാപരമായ പ്രശ്‌നങ്ങളാണോ അക്രമത്തിന് പിന്നിലെന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ക്രിസ്മസ് പുലരിയിൽ യുവാവിനെ വിളിച്ചു വരുത്തി, 12.10 ഓടെ പറഞ്ഞ സ്ഥലത്തെത്തി, കൊലപ്പെടുത്താൻ ശ്രമം; രണ്ട് പേർ പിടിയിൽ
'ജീവിക്കുന്ന ഉദാഹരണം! മേയർ സ്ഥാനത്തിന് വേണ്ടി ഡിസിസി പ്രസിഡന്റ് കോഴ ചോദിച്ചുവെന്ന് വെളിപ്പെയുത്തിയത് കോണ്‍ഗ്രസ് കൗണ്‍സിലര്‍'; വിഎസ് സുനില്‍കുമാര്‍