പെരിന്തൽമണ്ണ ടൗണിൽ രണ്ട് കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

Published : Jul 28, 2024, 10:33 PM IST
പെരിന്തൽമണ്ണ ടൗണിൽ രണ്ട് കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

Synopsis

ഒരാഴ്ച മുൻപ് മങ്കടയിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന ഹെറോയിനുമായി ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് അന്യ സംസ്ഥാന തൊഴിലാളികളെ എക്‌സൈസ് ഇൻസ്‌പെക്ടറും സംഘവും പിടികൂടിയിരുന്നു

മലപ്പുറം: പെരിന്തൽമണ്ണ ടൗണിൽ നിന്ന് രണ്ട് കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയെ പെരിന്തൽമണ്ണ എക്സൈസ്  അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ സ്വദേശി കബീർ അലി ഖാ  എന്നയാളാണ് പിടിയിലായത്. പെരിന്തൽമണ്ണ എക്സൈസ് ഇൻസ്പെക്ടർ യൂനുസ് എം നേതൃത്വം നൽകിയ സംഘത്തിൽ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ രാമൻകുട്ടി  കെ, പ്രിവന്‍റീവ് ഓഫീസർ അബ്‍ദുൾ റഫീഖ് ഒ, സിവിൽ എക്സൈസ് ഓഫീസർമാരായ  തേജസ് വി, അബ്‍ദുൾ ജലീൽ പി,അച്യുതൻ കെ സി ,ഷഹദ് ശരീഫ് എം , വനിത സിവിൽ എക്സൈസ് ഓഫീസർ കെ സിന്ധു, ലിൻസി വർഗീസ് എന്നിവരും  ഉണ്ടായിരുന്നു.

ഒരാഴ്ച മുൻപ് മങ്കടയിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന ഹെറോയിനുമായി ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് അന്യ സംസ്ഥാന തൊഴിലാളികളെ എക്‌സൈസ് ഇൻസ്‌പെക്ടറും സംഘവും പിടികൂടിയിരുന്നു. ലഹരി വിൽപ്പന തൊഴിലാക്കിയ ഇതര സംസ്ഥാനക്കാരെ കണ്ടെത്തുന്നതിനായി ശക്തമായ പരിശോധനകളാണ്  പെരിന്തൽമണ്ണയിൽ എക്സൈസ് നടത്തുന്നത്. ജൂലൈ മാസത്തിൽ ഇതുവരെ ലഹരി വിൽപ്പനയുമായി ബന്ധപ്പെട്ട 16 കേസുകൾ കണ്ടെത്തി ലഹരി കടത്താൻ ഉപയോഗിച്ച രണ്ട് വാഹനങ്ങൾ ഉൾപ്പടെ 17 പേരെ അറസ്റ്റ് ചെയ്തു. 2024 വർഷത്തിൽ പെരിന്തൽമണ്ണയിൽ മാത്രം 70 എൻഡിപിഎസ് കേസുകളും, 106 അബ്കാരി കേസുകളും, പുകയില ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട 300 ഓളം കേസുകളും രജിസ്റ്റർ ചെയ്യുകയുണ്ടായി.

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി