
തിരുവനന്തപുരം:നെയ്യാർ ഡാം ചീങ്കണ്ണി വളർത്തൽ കേന്ദ്രത്തിൽ ജീവനക്കാരനായ വിജയൻ(42) നാണ് ചീങ്കണ്ണിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെ അഗസ്ത്യ ചീങ്കണ്ണി പാർക്കിൽ ശുചീകരണ പ്രവർത്തനങ്ങളുമായി വിജയൻ നിന്നപ്പോഴാണ് അപ്രത്യക്ഷമായി ചീങ്കണ്ണിയുടെ ആക്രമണം ഉണ്ടായത്. കൈയുടെ പുറം ഭാഗത്തു ചീങ്കണ്ണിയുടെ ഒരു പല്ല് താഴ്ന്നിട്ടുണ്ട്.
ബഹളം കേട്ട് ഓടിയെത്തിയ ജീവനക്കാരും ഉദ്യോഗസ്ഥരും ഉടൻ തന്നെ നെയ്യാർ ഡാം പി എച്ച് സിയില്‍ എത്തിച്ചു. തുടർന്നു വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി. ജനുവരി ഫെബ്രുവരി മാർച്ച് മാസങ്ങളിലാണ് ചീങ്കണ്ണി മുട്ട ഇടുന്നത്. ഈ മാസങ്ങളിൽ ചീങ്കണ്ണി അക്രമകാരികൾ ആയിരിക്കും. ഇതാണ് ചീങ്കണ്ണി ആക്രമണത്തിന്‍റെ കാരണം എന്നാണ് വിലയിരുത്തലുകള്‍.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam