
തൊടുപുഴ: വിലയിടിവിൽ പ്രതിസന്ധിയിലായി സംസ്ഥാനത്തെ പൈനാപ്പിൾ കർഷകർ. ഉത്തരേന്ത്യയിലെ ശൈത്യവും കാലം തെറ്റി പൈനാപ്പിൾ പഴുക്കുന്നതുമാണ് വിലയിടിവിന് കാരണമായ് കരുതുന്നത്. ഹോർട്ടി കോർപിന്‍റെ സംഭരണവും കർഷകർക്ക് ഗുണം ചെയ്യുന്നില്ല.
സംസ്ഥാനത്തെ മിക്ക തോട്ടങ്ങളിലും പൈനാപ്പിൾ പഴുത്ത് കിടക്കുന്ന അവസ്ഥയാണ്. നൂറ്റിയിരുപത് ദിവസം കൊണ്ട് മൂത്ത് പഴുക്കേണ്ടവ പത്തു ദിവസം മുമ്പ് തൊട്ടേ പഴുക്കുന്നതാണ് കാരണം. അതനുസരിച്ച് ആവശ്യക്കാരെത്താത്തതിനാൽ കൃഷിയുടെ മുടക്കുമുതൽ പോലും വിലയായിപ്പോൾ പൈ നാപ്പിൾ കർഷകന് കിട്ടുന്നില്ല.
വിലയിടിവിനെ പ്രതിരോധിക്കാൻ കിലോക്ക് 17 രൂപ നിരക്കിൽ 200 ടൺ പൈനാപ്പിളാണ് ഹോർട്ടി കോർപ് സംഭരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഇത് ഒട്ടും പര്യാപതമല്ലെന്ന് കർഷകരും വ്യാപാരികളും പറയുന്നു.
പ്രധാന വിപണിയായ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യം മൂലം പൈനാപ്പിളിന്‍റെ ഉപഭോഗം കുറഞ്ഞിട്ടുണ്ട്. ദിവസങ്ങൾ കൊണ്ട് പഴുക്കാവുന്ന പരുവത്തിലുളളവക്ക് പകരം പഴുത്തവ കയറ്റിയയക്കാൻ കഴിയില്ലെന്നതും പ്രതിസന്ധിക്കു കാരണമായുണ്ട്. ഉത്പാദനത്തിനനുസരിച്ചുളള സംഭരണത്തിനും സംസ്കരണത്തിനും ഹോർട്ടി കോർപ് തയ്യാറാകണമെന്നാണ് കർഷർ ആവശ്യപ്പെടുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam