ടെറസ് വൃത്തിയാക്കിക്കൊണ്ടിരുന്ന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

Published : Jun 30, 2024, 10:56 PM IST
ടെറസ് വൃത്തിയാക്കിക്കൊണ്ടിരുന്ന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

Synopsis

ഷോക്കേറ്റതാണോ അതോ ഹൃദയാഘാതം സംഭവിച്ചതാണോ എന്ന വിവരം പോസ്റ്റ് മോർട്ടത്തിന് ശേഷം മാത്രമേ വ്യക്തമാകുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു  

കൊച്ചി: വീടിന് മുകളിൽ ശുചീകരണ പ്രവർത്തനം നടത്തുകയായിരുന്ന അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. സേലം വ്യാഴപ്പാടി സ്വദേശി പവിത്രം സേട്ട് എന്ന 52 കാരനെയാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. എറണാകുളം  തോട്ടക്കാട്ടുകര പറവൂർ കവലയിലെ വീട്ടിൽ  രാവിലെ മുതൽ മുതൽ ശുചീകരണ ജോലിയിലേർപ്പെട്ടിരിക്കുകയായിരുന്നു ഇയാൾ. വൈകുന്നേരത്തോടെയാണ് സൺഷേഡിന് സമീപം തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഷോക്കേറ്റതാണോ അതോ ഹൃദയാഘാതം സംഭവിച്ചതാണോ എന്ന വിവരം പോസ്റ്റ് മോർട്ടത്തിന് ശേഷം മാത്രമേ വ്യക്തമാകുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വൈദ്യുതി പോസ്റ്റിൽ ജോലിക്കിടെ കെഎസ്ഇബിക്ക് വേണ്ടി ജോലി ചെയ്‌ത കരാർ തൊഴിലാളികൾക്ക് ഷോക്കേറ്റു
'സാബു ബിജെപി ഏജന്‍റ്'; ട്വന്‍റി 20 പിന്തുണയോടെ പഞ്ചായത്ത് ഭരിക്കുന്ന കോൺ​ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം