
നെടുങ്കണ്ടം: കടന്നലിന്റെ കുത്തേറ്റ് സ്ത്രികളടക്കം 11 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലുള്ള നാലുപേരെ വിദഗ്ധ ചികിത്സയ്ക്കായി പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വണ്ടിപ്പെരിയാര്‍ മഞ്ചുമല സ്വദേശി മേരി (60). കൗണ്ടന്‍ കാട് സ്വദേശിനി സുഗത (55) ജനത എസ്റ്റേറ്റിലെ ബാല (53). നല്ല തമ്പി കോളനി സീത (75) ചതമ്പല്‍ ലയം മാരിയമ്മ (65),വാളാര്‍ഡി രാസമ്മ(60) ജനത എസ്റ്റേറ്റ് ചിന്നക്കറുപ്പ് (36). പെരിയര്‍ വിജയ. (60),നല്ലതമ്പി കോളനി കൊളന്തിയമ്മ.(57), ഡൈമൂക്ക് ഉടയാര്‍ (57) എന്നിവരാണ് മലന്തൂക്ക് വിഭാഗത്തില്‍പെട്ട കടന്തലിന്റെ കുത്തേറ്റത്.
വണ്ടിപ്പെരിയാര്‍ 62 -ാം മൈലിന് സമീപം ജനതാ എസ്റ്റേറ്റിലാണ് 17 തൊഴിലാളികളെ മലന്തുക്ക് കുത്തിയത്. ഇന്നലെ രാവിലെ പത്ത് മണിയോടുകൂടിയാണ് തേനീച്ച വിഭാഗത്തില്‍ പെട്ട മലന്തൂക്ക് എന്നറിയപ്പെടുന്ന കടന്നല്‍ കൂട്ടം തൊഴിലാളികളെ ആക്രമിച്ചത്. ഈ സമയം എസ്റ്റേറ്റില്‍ ഉണ്ടായിരുന്ന ലോഡിംഗ് തൊഴിലാളികളാണ് കടന്നല്‍ ആക്രമണത്തില്‍പെട്ട തൊഴിലാളികളെ വണ്ടിപ്പെരിയാര്‍ ഇഒ ഇ യില്‍ എത്തിച്ചത്. ആക്രമണത്തില്‍ പലരും ബോധരഹിതരായി. തൊഴിലാളികളുടെ അവസരോചിതമായ ഇടപെടലാണ് വന്‍അപകടത്തില്‍ നിന്ന് ജീവന്‍ രക്ഷിക്കുവാന്‍ കഴിഞ്ഞത്.
Read more: ആറ് കിലോ കഞ്ചാവുമായി ചേര്‍ത്തല കെഎസ്ആര്‍ടിസി സ്റ്റാൻഡിന് സമീപമെത്തി, യുവാക്കളെ പിടികൂടി എക്സൈസ്
അതേസമയം, കുന്നംകുളം ആർത്താറ്റ് പള്ളിയിൽ നിർമ്മാണത്തിലിരുന്ന ഊട്ടുപുര തകർന്നുവീണ് അപകടമുണ്ടായി. ആർത്തറ്റ് സെന്റ് മേരിസ് ഓർത്തഡോക്സ് സിറിയൻ കത്തീഡ്രലിൽ നിർമ്മാണത്തിലിരുന്ന ഊട്ടുപുര തകർന്നുവീണാണ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. 20 ലക്ഷം രൂപ ചിലവഴിച്ചാണ് ഊട്ടുപുരയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. സംഭവസ്ഥലത്ത് ആരും ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam