അവർ ഒത്തുചേർന്നു, ഡബിൾഡെക്കറിനു മുകളിലിരുന്ന് നഗരക്കാഴ്ചകൾ കണ്ടു, യാത്ര ഒരുക്കിയത് 'സക്ഷമ'

Published : Apr 03, 2024, 09:40 PM ISTUpdated : Apr 03, 2024, 09:48 PM IST
അവർ ഒത്തുചേർന്നു, ഡബിൾഡെക്കറിനു മുകളിലിരുന്ന് നഗരക്കാഴ്ചകൾ കണ്ടു, യാത്ര ഒരുക്കിയത് 'സക്ഷമ'

Synopsis

ഓട്ടിസം ദിനത്തിൽ ഇലക്ട്രിക് ഡബിൾ ഡക്കർ ബസ്സിലായിരുന്നു സക്ഷമയുടെ ബോധവൽക്കരണ യാത്ര.

തിരുവനന്തപുരം: ഓട്ടിസം ദിനത്തോടനുബന്ധിച്ച് ഭിന്നശേഷിക്കാർക്കായി തിരുവനന്തപുരത്ത് ഡബിൾഡെക്കർ യാത്ര ഒരുക്കി സക്ഷമ.ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണ് സക്ഷമ. അവർ ഒത്തുചേർന്ന് ഡബിൾഡെക്കറിനു മുകളിൽ ഇരുന്ന് നഗരക്കാഴ്ചകൾ കണ്ട് ആഹ്ലാദം പങ്കുവച്ചു.

ഏപ്രിൽ രണ്ടാണ് ഓട്ടിസം ദിനമായി ആചരിക്കുന്നത്. ഓട്ടിസം ദിനത്തിൽ ഇലക്ട്രിക് ഡബിൾ ഡക്കർ ബസ്സിലായിരുന്നു സക്ഷമയുടെ ബോധവൽക്കരണ യാത്ര. ഭിന്നശേഷിക്കാരുടെ മാനസികവും ശാരീരികവുമായ വികാസത്തിനു വേണ്ടി ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന സംഘടനയായ സമദൃഷ്ടി ക്ഷമതാ വികാസ് ഏവം അനുസന്ധാൻ മണ്ഡൽ ആണ് സക്ഷമ എന്നറിയപ്പെടുന്നത്. 

ഭിന്നശേഷിക്കാരായ കുട്ടികളെ കണ്ടെത്തി അവർക്ക് ആവശ്യമായ പഠനോപകരണങ്ങൾ നൽകുന്നതിനും അവരിലെ കലാ കായികവാസനകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും  അവർക്ക്  കഴിയുന്ന തരത്തിലുള്ള ജോലി കണ്ടെത്തി നൽകി സമൂഹത്തോടൊപ്പം ചേർത്ത് പിടിക്കുവാനും വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണിത്.

70 ക്യാമ്പുകൾ, പതിനാലായിരത്തോളം അധ്യാപകർ; എസ്എസ്എൽസി മൂല്യനിർണയം തുടങ്ങി

നഗരത്തിന്റെ കാഴ്ചകൾ കണ്ട് കുട്ടികളുടെ മനസ്സിന് സന്തോഷം പകരുവാനായാണ് ലോക ഓട്ടിസം ദിനത്തിൽ ഡബിൾ ഡെക്കറിൽ യാത്ര സംഘടിപ്പിച്ചത്. യാത്രയിൽ സംസ്ഥാന ജോയിൻറ് സെക്രട്ടറി അനിതാ നായകം, ജില്ലാ സെക്രട്ടറി അജികുമാർ, ജില്ലാ ജോയിൻറ് സെക്രട്ടറി കൃഷ്ണകുമാർ,
ട്രഷറർ മിനി തുടങ്ങിയവരും പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു