ലോക ഹൃദയാരോഗ്യ ദിനം, എച്ച്എൽഎൽ വാക്കത്തോണും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു

Published : Sep 30, 2025, 10:35 PM IST
HLL walkathon

Synopsis

കൃത്യമായ കായിക പ്രവർത്തനവും ഹൃദയാരോഗ്യത്തെക്കുറിച്ചുള്ള അവബോധവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ‘ഡോണ്ട് മിസ് എ ബീറ്റ്’ എന്ന ആഗോള പ്രമേയത്തിന് അനുസൃതമായി 5 കിലോമീറ്റർ വാക്കത്തോൺ സംഘടിപ്പിച്ചു

തിരുവനന്തപുരം: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ എച്ച് എൽ എൽ ലൈഫ്കെയർ ലിമിറ്റഡ് തിരുവനന്തപുരത്തെ പേരൂർക്കട ഫാക്ടറിയിൽ ലോക ഹൃദയാരോഗ്യ ദിനം 2025 ആചരിച്ചു. കൃത്യമായ കായിക പ്രവർത്തനവും ഹൃദയാരോഗ്യത്തെക്കുറിച്ചുള്ള അവബോധവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 'ഡോണ്ട് മിസ് എ ബീറ്റ്' (Don’t Miss a Beat) എന്ന ആഗോള പ്രമേയത്തിന് അനുസൃതമായി 5 കിലോമീറ്റർ വാക്കത്തോൺ സംഘടിപ്പിച്ചു. ചെയർപേഴ്സണും മാനേജിംഗ് ഡയറക്ടറുമായ ഡോ. അനിത തമ്പി വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. ഏകദേശം 250 ഓളം എച്ച് എൽ എൽ ജീവനക്കാർ വാക്കത്തോണിൽ പങ്കെടുത്തു. ഡയറക്ടർമാരായ അജിത് എൻ (മാർക്കറ്റിംഗ്), രമേഷ് പി (ഫിനാൻസ്) എന്നിവരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

സൗജന്യ ഹൃദയ പരിശോധന

ഹൃദയാരോഗ്യ ദിനത്തിന്റെ ഭാഗമായി സമ്മർദ്ദം കൈകാര്യം ചെയ്യൽ, ഹൃദയാരോഗ്യത്തിന് ഉതകുന്ന ഭക്ഷണത്തെക്കുറിച്ചുള്ള ക്ലാസുകൾ, പാചകം ചെയ്യാതെയുള്ള ഭക്ഷണ പ്രദർശനം, വിരമിച്ച ജീവനക്കാർക്ക് സൗജന്യ ഹൃദയ പരിശോധന എന്നിവയും നടന്നു. എച്ച് എൽ എല്ലിന്‍റെ കൊച്ചി, ഐരാപുരം, കനഗല യൂണിറ്റുകളിലും സമാനമായ വാക്കത്തോണുകളും ബോധവൽക്കരണ പരിപാടികളും നടത്തി.

എച്ച് എൽ എൽ ഫാക്ടറിക്ക് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരം

പരിസ്ഥിതി സംരക്ഷണത്തിലും മലിനീകരണ നിയന്ത്രണത്തിലും മികവുറ്റ പ്രവർത്തനങ്ങൾ പുലർത്തിയതിന് എച്ച് എൽ എല്ലിന് അംഗീകാരം. എച്ച് എൽ എൽ ലൈഫ്‌കെയർ ലിമിറ്റഡിന്റെ പേരൂർക്കട ഫാക്ടറിയ്ക്കാണ് 2025 ലെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ലാർജ് സ്കെയിൽ വ്യവസായ വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമായത്. എറണാകുളം അഡ്ലക്‌സ് ഇന്റർനാഷണൽ കൺവെൻഷൻ & എക്‌സിബിഷൻ സെന്ററിൽ വെച്ചു നടന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ എം എൽ എ റോജി എം ജോൺ അവാർഡ് സമ്മാനിച്ചു. എച്ച് എൽ എൽ പേരൂർക്കട ഫാക്ടറിയുടെ യൂണിറ്റ് മേധാവി എൽ ജി സ്മിതയും ഫാക്ടറിയിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചേർന്നു അവാർഡ് സ്വീകരിച്ചു. ലോകത്തിലെ ഏറ്റവും വലിയ കോണ്ടം നിർമ്മാതാക്കളിൽ ഒന്നാണ് എച്ച് എൽ എൽ പേരൂർക്കട ഫാക്ടറി.1966 ൽ സ്ഥാപിതമായ എച്ച് എൽ എൽ ലൈഫ് കെയർ ലിമിറ്റഡ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ഒരു മിനിരത്ന പൊതുമേഖലാ സ്ഥാപനമാണ്.

PREV
Read more Articles on
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ