കയറ്റുമതിയുടെ സാധ്യതകൾ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തും; പ്രത്യേക സമിതി രൂപീകരിക്കാൻ വേൾഡ് മലയാളി കൗൺസിൽ

Published : Sep 13, 2025, 08:46 PM IST
 World Malayali Council Business Summit

Synopsis

കയറ്റുമതിയുടെ സാധ്യതകൾ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താനായി പ്രത്യേക സമിതി രൂപീകരിക്കാൻ വേൾഡ് മലയാളി കൗൺസിൽ തീരുമാനം. ദില്ലിയിൽ ചേർന്ന കേരള ബിസിനസ് സമ്മിറ്റിലാണ് തീരുമാനം. 

ദില്ലി: കയറ്റുമതിയുടെ സാധ്യതകൾ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താൻ പ്രത്യേക സമിതി രൂപീകരിക്കാൻ വേൾഡ് മലയാളി കൗൺസിൽ ബിസിനസ് ഉച്ചകോടി തീരുമാനിച്ചു. ഇന്ത്യ റീജിയൻ്റെ നേതൃത്വത്തിൽ ദില്ലിയിൽ ചേർന്ന കേരള ബിസിനസ് സമ്മിറ്റിലാണ് തീരുമാനം. മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പിഎച്ച് കുര്യൻ, കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഐസക് ജോൺ പട്ടാണി പറമ്പിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് രൂപീകരിച്ചിരിക്കുന്നത്. ദില്ലി യൂണിവേഴ്സിറ്റിയിൽ നിന്നും തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് ആദ്യഘട്ടത്തിൽ പരിശീലനം നൽകുമെന്ന് ഗ്ലോബൽ വൈസ് പ്രസിഡൻ്റ് ഡൊമനിക് ജോസഫ്, റീജിയൻ പ്രസിഡൻ്റ് ശശിധരൻ എന്നിവർ അറിയിച്ചു. മെഡിക്കൽ ടൂറിസം ഉൾപ്പെടെ കേരളത്തിൻ്റെ ബിസിനസ് സാധ്യതകളെപ്പറ്റി ബേബിമാത്യു സോമതീരം, ഷാജി ബേബി ജോൺ എന്നിവർ സംസാരിച്ചു.

25 കമ്പനികൾ ഉച്ചകോടിയിൽ പങ്കെടുത്തു

25 കമ്പനികൾ ഉച്ചകോടിയിൽ പങ്കെടുത്തു. ഹരിയാന മുഖ്യമന്ത്രിയുടെ ഒ.എസ്.ഡി വീരേന്ദ്രസിംഗ് ബാദ് ഖാൽസ ബിസിനസ് അവാർഡുകൾ വിതരണം ചെയ്തു. കാർഷിക ഉത്പന്നങ്ങൾ, സ്പോർട്സ്, ഐടി, എഐ മേഖലകളിൽ സഹകരണം എന്നീ മേഖലകളിൽ കേരളവുമായി യോജിച്ച് പ്രവർത്തിക്കുമെന്ന് വീരേന്ദ്രസിംഗ് ഉറപ്പ് നൽകി. 

പ്രൊഫസർ പിജെ കുര്യൻ സംഘടനയുടെ രക്ഷാധികാരി

സംഘടനയുടെ രക്ഷാധികാരി പ്രൊഫസർ പിജെ കുര്യൻ, ഇന്ത്യ റീജിയൻ പ്രസിഡൻ്റ് ശശിധരൻ, ഗ്ലോബൽ വൈസ് പ്രസിഡന്റ് ഡൊമിനിക് ജോസഫ്, ജനറൽ സെക്രട്ടറി ഷിജു ജോസഫ്, ജനറൽ സെക്രട്ടറി ഷിജു ജോസഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പത്തനാപുരത്ത് പൊലീസിന് നേരെ ആക്രമണം, ക്രിമിനൽ കേസ് പ്രതി പോലീസ് വാഹനം ഇടിച്ച് തകർത്തു
കോയമ്പത്തൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസ്: കൊച്ചി പൊലീസ് പിടികൂടിയ മരട് അനീഷിനെ തമിഴ്നാട് പൊലീസിന് കൈമാറി