മൃതദേഹം കുളിപ്പിച്ചപ്പോൾ ശരീരത്തിൽ മുറിവും ചതവും; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിന് സാധ്യത

Published : Jan 29, 2025, 01:37 PM ISTUpdated : Jan 29, 2025, 01:39 PM IST
മൃതദേഹം കുളിപ്പിച്ചപ്പോൾ ശരീരത്തിൽ മുറിവും ചതവും; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിന് സാധ്യത

Synopsis

മരണാനന്തര ചടങ്ങുകളുടെ ഭാഗമായി മൃതദേഹം കുളിപ്പിക്കുമ്പോൾ കഴുത്തിലും മറ്റ് ശരീരഭാഗങ്ങളിലും മുറിവും ചതവും കണ്ടതിനെ തുടർന്ന് കുടുംബം പരാതി നൽകി. സംസ്കാര ചടങ്ങിന് ശേഷമാണ് ഈ വിവരം മകൻ രാജൻ അറിയുന്നത്.

തിരുവനന്തപുരം: ധനുവച്ചപുരത്തെ റിട്ട. നഴ്സിങ്ങ് അസിസ്റ്റൻ്റിൻ്റെ മരണത്തിൽ ദുരഹതയെന്ന് സംശയം ഉയർന്നതോടെ പോസ്റ്റുമോർട്ടത്തിന് സാധ്യത. സെലീനാമ്മ (75)ൻ്റെ മരണത്തിലാണ് ദുരൂഹത. മകന്റെ പരാതിയിൽ മൃതദേഹം പുറത്തെടുത്ത്  പോസ്റ്റുമോർട്ടം ചെയ്യാൻ ജില്ലാ കലക്ടറോട് അനുമതി തേടിയതിൽ ഇന്ന് വൈകുന്നേരത്തോടെ തീരുമാനമുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ 17ന് ആയിരുന്നു ധനുവച്ചപുരം സ്വദേശിയായ സെലീനാമ്മയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ആദ്യം സ്വാഭാവിക മരണം ആണെന്നാണ് കരുതിയത്. എന്നാൽ, മരണാനന്തര ചടങ്ങുകളുടെ ഭാഗമായി മൃതദേഹം കുളിപ്പിക്കുമ്പോൾ കഴുത്തിലും മറ്റ് ശരീരഭാഗങ്ങളിലും മുറിവും ചതവും കണ്ടതിനെ തുടർന്ന് കുടുംബം പരാതി നൽകി. സംസ്കാര ചടങ്ങിന് ശേഷമാണ് ഈ വിവരം മകൻ രാജൻ അറിയുന്നത്. മുറി പരിശോധിച്ചപ്പോൾ ആഭരണങ്ങൾ ഉൾപ്പെടെ നഷ്ടമായത് ശ്രദ്ധയിൽപ്പെട്ടു. മകൻ്റെ പരാതിയിൽ പാറശാല പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.

Asianet News Live

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തു, ഇരട്ട വോട്ടിന് ശ്രമം; യുവതിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍
മൂന്നാറിൽ ഇറങ്ങിയ കടുവയും മൂന്ന് കുട്ടികളും; പ്രചരിക്കുന്നു ദൃശ്യങ്ങൾ ഛത്തീസ്ഗഡിൽ നിന്നുള്ളതെന്ന് വനംവകുപ്പ്