
ചെങ്ങന്നൂര്‍: ഫാസിസത്തെ പ്രതിരോധിക്കാനുള്ള ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മകൾ പോലും ഫാസിസ്റ്റ് കോർപ്പറേറ്റുകള്‍ സംഘടിപ്പിക്കുന്ന അവസ്ഥയാണ് ഇന്നുള്ളതെന്ന് എഴുത്തുകാരന്‍ സക്കറിയ. ഇത് അപകടകരമായ അവസ്ഥയാണെന്നും സക്കറിയ കൂട്ടിച്ചേര്‍ത്തു. ആറാട്ടുപുഴയിൽ വെച്ച് നടക്കുന്ന ഏഴാമത് പമ്പാ സാഹിത്യോത്സവത്തില്‍ സംസാരിക്കുകയായിരുന്നു സക്കറിയ.
സാഹിത്യോല്‍സവവുമായി ബന്ധപ്പെട്ട് വ്യത്യസ്ത വിഷയങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ ടി പി രാജീവന്‍, പി സി വിഷ്ണുനാഥ് , കൽപ്പറ്റ നാരായണൻ, വിഷ്ണു മാതൂർ, ഡോ ചാർളി ചെറിയാൻ, കെ രാജഗോപാൽ, ജോൺ മുണ്ടക്കയം, എം ജി രാധാകൃഷ്ണൻ , ഉണ്ണി ബാലകൃഷ്ണൻ, സണ്ണി കുട്ടി എബ്രഹാം, ജോൺ മുണ്ടക്കയം, മംമ്ത സാഗർ, അനിത തമ്പി, റ്റി പി രാജീവൻ, വി എം ഗിരിജ, ചാന്ദിനി, രേഷ്മ രമേശ്, ഹുദാഷൻ വാജ്പെയ്, ദമയന്തി നിസാൽ, കനക ഹാമ വിഷ്ണുനാഥ്, കുഴുർ വിൽസൺ, അൻവർ അലി എന്നിവര്‍ പങ്കെടുത്തു.
ഭരണകൂട അജണ്ടകൾക്ക് വിധേയമാകാതെ നിഷ്പക്ഷമായി മാധ്യമ ധർമ്മം നിർവ്വഹിക്കുന്നതിൽ കേരളത്തിലെ രാജ്യത്തിനാകെ മാതൃകയാണെന്ന് പമ്പാ സാഹിത്യോല്‍സവത്തില്‍ അഭിപ്രായമുയര്‍ന്നു. ജൂലൈ 26 ന് പമ്പാ സാഹിത്യോത്സവം സമാപിക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam