ഉപഭോക്താക്കൾക്ക് പ്രത്യേക ഓഫറുമായി ​യെല്ലോ ടാക്സി ഇനി തൃശ്ശൂരിലും

Published : Aug 17, 2019, 03:45 PM IST
ഉപഭോക്താക്കൾക്ക് പ്രത്യേക ഓഫറുമായി ​യെല്ലോ ടാക്സി ഇനി തൃശ്ശൂരിലും

Synopsis

മഞ്ഞ നിറത്തിലുള്ള ടാക്സി ബോർഡ് വച്ച വാഹനങ്ങൾ യാത്രക്കാർക്ക് എവിടെ നിന്നും കൈ കാണിച്ച് വിളിക്കാം. സർക്കാർ ഉത്തരവ് പ്രകാരമുള്ള നിരക്കിലാണ് യെല്ലോ ടാക്സികളുടെ പ്രവർത്തനം. 

തൃശ്ശൂർ: ഡ്രൈവർമാരുടെ കൂട്ടായ്മയിൽ രൂപീകരിച്ച യെല്ലോ ടാക്സി ഇനി തൃശ്ശൂരിലും. നൂറിലധികം വാഹനങ്ങളാണ് തൃശ്ശൂരിൽ നിരത്തിലിറങ്ങിയത്. ഉപഭോക്താക്കൾക്ക് പ്രത്യേക ഓഫറുമുണ്ട്.

മഞ്ഞ നിറത്തിലുള്ള ടാക്സി ബോർഡ് വച്ച വാഹനങ്ങൾ യാത്രക്കാർക്ക് എവിടെ നിന്നും കൈ കാണിച്ച് വിളിക്കാം. സർക്കാർ ഉത്തരവ് പ്രകാരമുള്ള നിരക്കിലാണ് യെല്ലോ ടാക്സികളുടെ പ്രവർത്തനം. സമയത്തിന്റെയോ വാഹന ലഭ്യതയുടെ കുറവോ കാരണം നിരക്കിൽ വ്യത്യസം വരില്ല. നിരക്കിൽ 20 ശതമാനം വരെ ഇളവും ഇപ്പോൾ ലഭ്യമാണ്.

തൃശ്ശൂരിൽ ഹോട്ടലുകാരുമായി സഹകരിച്ച് എയർപോർട്ട് സർവീസും വൈകാതെ നടപ്പിലാക്കും. വെബ്സൈറ്റിലൂടെ ഇന്റർസിറ്റി, ലോക്കൽ, ഓട്ട് സ്റ്റേഷൻ പാക്കേജുകളിൽ ടാക്സി ബുക്ക് ചെയ്യാനാകും.

പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകളുള്ള ഡ്രൈവർമാരാണ് ഇപ്പോൾ യെല്ലോ ടാക്സിയികളിലുള്ളത്. കൊച്ചിയില്‍ യെല്ലോ ടാക്സി വിജയമായതിനെ തുടര്‍ന്നാണ് തൃശ്ശൂരിലും തുടങ്ങിയത്.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്‌ത് മുസ്ലിം ലീഗ്; ഇന്ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ ഹർത്താൽ
പിണങ്ങി മുറിയിലേക്ക് കയറിപ്പോയി എഴ് വയസുകാരി, തുറന്ന് നോക്കിയപ്പോൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി