കടം വാങ്ങിയ പണം തിരികെ നൽകിയില്ല;60 കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു,പൊട്ടക്കിണറ്റിൽ തലകീഴായി കെട്ടിത്തൂക്കി

Published : Feb 09, 2022, 09:39 AM ISTUpdated : Feb 09, 2022, 12:51 PM IST
കടം വാങ്ങിയ പണം തിരികെ നൽകിയില്ല;60 കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു,പൊട്ടക്കിണറ്റിൽ തലകീഴായി കെട്ടിത്തൂക്കി

Synopsis

പോത്തൻകോട് നന്നാട്ടുകാവ് സ്വദേശി നസീമിനെയാണ് തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്. പൊട്ടക്കിണറ്റിൽ തലകീഴായി കെട്ടിത്തൂക്കിയെന്നും നസീം പറയുന്നു.

തിരുവനന്തപുരം: കടം വാങ്ങിയ പണം മടക്കി നൽകാത്തതിനെ തുടർന്ന് പോത്തൻകോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി (Kidnapped) മർദ്ദിച്ചതായി പരാതി. പോത്തൻകോട് നന്നാട്ടുകാവ് സ്വദേശി നസീമിനെയാണ് തട്ടിക്കൊണ്ട് പോയി മർദ്ദിച്ചത്. പൊട്ടക്കിണറ്റിൽ തലകീഴായി കെട്ടിത്തൂക്കിയെന്നും നസീം പറയുന്നു. സംഭവത്തിൽ ഒരാളെ പോത്തൻകോട് പൊലീസിന്റെ (Police) കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോട് കൂടി ഓട്ടോയിലെത്തിയ നാലംഗ സംഘം നസീമിനെ കടയിൽ നിന്നും തട്ടിക്കൊണ്ട് പോയത്. ഓട്ടോയിലെത്തിയ സംഘം നസീമിനെ മർദ്ദിച്ച് ബലമായി ഓട്ടോയിൽ കയറ്റി വട്ടപ്പാറ കുറ്റിയാണിയിലുള്ള ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സമീപത്തെ പൊട്ടക്കിണറ്റിൽ നസീമിനെ തലകീഴായി കെട്ടി തൂക്കിയിട്ടു. ഇവിടെ നിന്ന് രക്ഷപ്പെട്ട നസീം ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിൽ ചികിത്സയിലാണ്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തുകയാണെന്ന് പോത്തൻകോട് പൊലീസ് അറിയിച്ചു.

Also Read: കല്ല്യാണത്തിന് സഹായം ചോദിച്ച് എത്തും; കുട്ടികളുടെ ആഭരണവുമായി മുങ്ങും; കള്ളന്‍ പിടിയില്‍

പലിശ മുടങ്ങിയത് കൊണ്ടാണ് മർദിച്ചതെന്ന് നസീം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൊലപ്പെടുത്താനുള്ള ശ്രമമാണ് നടന്നത്. അക്രമത്തിന് നേതൃത്വം നൽകിയത് ബന്ധുവായ ഷുക്കൂറാണ്. നാല് പേരടങ്ങുന്ന ഗുണ്ടാസംഘം തലകീഴായി കിണറ്റിൽ കെട്ടിയിറക്കാൻ ശ്രമിച്ചുവെന്നും നസീം പറയുന്നു. ഇപ്പോള്‍ പിടിയിലായത് ഗുണ്ടാ നേതാവായ സന്തോഷ് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എന്തൊക്കെ കാണണം കേൾക്കണം ഗുരുവയുരപ്പാ! ദയവു ചെയ്തു ഇനിയെങ്കിലും വെറുതെ വിട്ടേക്കൂവെന്ന് പദ്മജ വേണു​ഗോപാൽ
സമൂഹമാധ്യമം വഴി മതവിദ്വേഷം പ്രചരിപ്പിച്ചു; പോസ്റ്റ് സൈബർ പൊലീസിൻ്റെ കണ്ണിൽപ്പെട്ടു; കരിമ്പ സ്വദേശി അറസ്റ്റിൽ