
പാലക്കാട്: മണ്ണാർക്കാട് കാഞ്ഞിരത്ത് 46 ലിറ്റർ വിദേശ മദ്യവുമായി ദമ്പതികൾ പിടിയിലായി. അട്ടപ്പടി സ്വദേശികളായ പ്രതീഷ്, മീന എന്നിവരെയാണ് മണ്ണാർക്കാട് എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി വിഷ്ണുവിൻ്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. കാഞ്ഞിരം പള്ളിപടിയിൽ ഇവർ ഉപയോഗിച്ചിരുന്ന എർടിഗ കാറിൽ നിന്നാണ് വിദേശ മദ്യം പിടിച്ചത്.
പാലക്കാട് ഐ.ബി അസിസ്റ്റൻഡ് എക്സ്സൈസ് ഇൻസ്പക്ടർ സുരേഷിന് കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇവരുടെ വാഹനം പരിശോധിച്ചത്. പിടിയിലായ പ്രതീഷ് നേരത്തെയും ഇത്തരത്തിൽ നിരവധി അബ്‌കാരി കേസുകളിൽ അറസ്റ്റിലായ ആളാണ്. ശിവരാത്രിയോട് അനുബന്ധിച്ച് അട്ടപ്പടിയിലും മറ്റും വിൽപനക്കായി കരുതിയിരുന്ന മദ്യമായിരുന്നു ഇത്. ഇവർ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam