പിക്കപ്പ് വാനിടിച്ച് ക്ഷീരകർഷകനായ യുവാവ് മരിച്ചു

Published : Jul 18, 2024, 10:00 PM IST
പിക്കപ്പ് വാനിടിച്ച് ക്ഷീരകർഷകനായ യുവാവ് മരിച്ചു

Synopsis

പിക്കപ്പ് വാനിടിച്ച് ക്ഷീരകർഷകനായ യുവാവ് മരിച്ചു. കരുവാറ്റ പുത്തൻ കണ്ടത്തിൽ  രവിയുടെ മകൻ രഞ്ജിത്ത് (38) ആണ് മരിച്ചത്. 

ഹരിപ്പാട്: പിക്കപ്പ് വാനിടിച്ച് ക്ഷീരകർഷകനായ യുവാവ് മരിച്ചു. കരുവാറ്റ പുത്തൻ കണ്ടത്തിൽ രവിയുടെ മകൻ രഞ്ജിത്ത് (38) ആണ് മരിച്ചത്. കരുവാറ്റ -പല്ലന കുമാരകോടി റോഡിൽ അജിത ജംഗ്ഷന് സമീപം  ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു അപകടം. 

ചെത്തിയെടുത്ത പുല്ലുമായി  ട്രോളിയിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ പിന്നിൽ നിന്നും വന്ന പിക്കപ്പ് വാൻ ഇടിക്കുകയും  ഇടിയുടെ ആഘാതത്തിൽ സമീപത്തെ  ഇലക്ട്രിക് പോസ്റ്റിലേക്ക് തെറിച്ചു വീഴുകയും ആയിരുന്നു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ  എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നാളെ ( ശനി) രാവിലെ 10ന്. മാതാവ് : ദേവകി.  ഭാര്യ :മഞ്ജു. മക്കൾ: അലൻ, ആൻസൻ.

ട്രാഫിക് പൊലീസിന് നേർക്ക് സിഐയുടെ തെറിയഭിഷേകം; പരാതി, ഇരുവരോടും സ്റ്റേഷനിലെത്താൻ നിർദേശിച്ച് ഡിവൈഎസ്പി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്