
തിരുവനന്തപുരം: വെമ്പായത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രികരായ യുവാവും ബന്ധുവും മരിച്ചു. വൈകുന്നേരം മൂന്നു മണിയോടെ പോത്തൻകോട്-വെമ്പായം റോഡിൽ മേലെമുക്കിലായിരുന്നു അപകടം.പനവൂർ മൂഴി കുലപ്പള്ളി വി വി ഭവനിൽ രവീന്ദ്രൻ നായരുടെ ഭാര്യ ശോഭന,(55) ഇവരുടെ ബന്ധുവായ ഹരികുമാർ (46)എന്നിവരാണ് മരിച്ചത്. വെമ്പായം ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറും പോത്തൻകോട് ജംഗ്ഷനിലേക്ക് വരികയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണംവിട്ട സ്കൂട്ടർ കാറിലേക്ക് ഇടിച്ച് കയറുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഹരികുമാറിനെയും ശോഭനയെയും ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹരിയുടെ ഭാര്യ ആശ. മക്കൾ ഹരി പ്രിയ, ആദിത്യൻ. ശോഭനയുടെ മക്കൾ വിഷ്ണുകുമാർ ആർ എസ് വിപിൻ. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam