യുവാവും യുവതിയും ഹോംസ്‌റ്റേയില്‍ തൂങ്ങി മരിച്ച നിലയില്‍

Published : Mar 02, 2022, 07:43 PM IST
യുവാവും യുവതിയും ഹോംസ്‌റ്റേയില്‍ തൂങ്ങി മരിച്ച നിലയില്‍

Synopsis

മുറിയിലെ ഫാനിന് സമീപമുള്ള ഹുക്കില്‍ ബന്ധിച്ച പ്ലാസ്റ്റിക് കയറിലാണ് ഇരുവരും തൂങ്ങിയത്...

കൽപ്പറ്റ: വയനാട് സുൽത്താൻ ബത്തേരിയിൽ യുവാവും യുവതിയും ഹോംസ്‌റ്റേയില്‍ തൂങ്ങി മരിച്ച നിലയില്‍. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് പുല്‍പ്പളളി അമരക്കുനി പോത്തനാമലയില്‍ പ്രകാശ്-രമണി ദമ്പതികളുടെ മകന്‍ നിഖില്‍ (26), ശശിമല മാടപ്പള്ളിക്കുന്ന് വെള്ളേംകുന്നില്‍ ബാലന്‍-കുഞ്ഞമ്മ ദമ്പതികളുടെ മകള്‍ ബബിത (22) എന്നിവരെ സുല്‍ത്താന്‍ബത്തേരി നഗരപ്രാന്തത്തിലുള്ള സ്വകാര്യ ഹോംസ്‌റ്റേയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് സുഹൃത്തുക്കളായ യുവതിയും യുവാവും മണിച്ചിറയിലെ സ്വകാര്യ റെസിഡന്റ്‌സിയിലെത്തി മുറിയെടുത്തതെന്ന് പറയുന്നു. 

ഇന്ന് ഏറെ നേരമായിട്ടും ഇരുവരെയും മുറിക്ക് പുറത്തേക്ക് കാണാത്തത് കാരണം ഹോംസ്‌റ്റേ അധികൃതരെത്തി വാതിലില്‍ തട്ടി വിളിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ബത്തേരി പോലീസ് എത്തി മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. 

മുറിയിലെ ഫാനിന് സമീപമുള്ള ഹുക്കില്‍ ബന്ധിച്ച പ്ലാസ്റ്റിക് കയറിലാണ് ഇരുവരും തൂങ്ങിയത്. മുന്‍പ് സ്വകാര്യ ബസ് കണ്ടക്ടറായിരുന്ന പ്രകാശന്‍ കൊവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് നാട്ടില്‍ തന്നെ സാധാരണ തൊഴിലുകളിലേര്‍പ്പെട്ടുവരികയായിരുന്നു. ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയായിരുന്ന ബബിതക്ക് നിലവില്‍ ജോലിയൊന്നുമുണ്ടായിരുന്നില്ലെന്നാണ് വിവരം. പോലീസ് നടപടികള്‍ക്ക് ശേഷം വൈകുന്നേരത്തോടെ മൃതദേഹങ്ങള്‍ പോസ്റ്റുമാര്‍ട്ടത്തിനായി കൊണ്ടുപോയി. 

അച്ഛനും അമ്മയും ആത്മഹത്യ ചെയ്തു, ഇരുവരും വെവ്വേറെ വിവാഹിതർ, അനാഥയായ കുഞ്ഞ് ശിശുക്ഷേമ സമിതിയിൽ

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിൽ അച്ഛനമ്മമാർ ആത്മഹത്യ ചെയ്തതിനെ തുടർന്ന് തനിച്ചായ 20 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് ശിശുക്ഷേമസമിതി കുഞ്ഞിനെ ഏറ്റെടുത്തത്. കവിളാകുളത്താണ് യുവാവിനെയും യുവതിയെയും തൂങ്ങി മരിച്ച നിലയില്‍ (Foud dead) കണ്ടെത്തിയത്. മണലുവിള വലിയവിള ഏദന്‍ നിവാസില്‍ വാടകക്ക് താമസിക്കുന്ന ഷിജു സ്റ്റീഫന്‍ (Stephen-45), ഭാര്യ പ്രമീള (Praveena-37) എന്നിവരെയാണ് ഫെബ്രുവരി 28ന് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.  ഇരുവരുടെയും മൃതദേഹങ്ങൾ വെവ്വേറെ സംസ്കരിച്ചു. 

സ്റ്റീഫന്‍ ആറയൂര്‍ നിവാസിയും പ്രമീള മാറാടി സ്വദേശിയുമാണ്. വൈകീട്ട് അഞ്ചുമണിക്കാണ്  നാട്ടുകാര്‍ വിവരം അറിഞ്ഞത്. ഇരുവരും തൂങ്ങിമരിച്ച വീട്ടില്‍ ഇവരുടെ 20 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പൊലീസ് കണ്ടെത്തുകയായിരുന്നു. ആദ്യം നെയ്യാറ്റിന്‍കര ആശുപത്രിയിലും പിന്നീട് എസ്എടി ആശുപത്രിയിലേക്കും കുഞ്ഞിനെ മാറ്റിയിരുന്നു. കുടുംബം സാമ്പത്തികമായി ബുദ്ധിമുട്ടിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. സ്റ്റീഫന്‍ ക്വാറി തൊഴിലാളിയാണ്.

രണ്ടര വർഷത്തോളമായി സ്റ്റീഫനും പ്രമീളയും ഒരുമിച്ചാണ് താമസം. സ്റ്റീഫന് വേറെ ഭാര്യയും മക്കളുമുണ്ട്. പ്രമീളയും വിവാഹിതയാണ്. ഇവർക്ക് രണ്ട് കുട്ടികളുമുണ്ട്. സ്റ്റീഫന്റെ മൃതദേഹം നിലത്ത് മരിച്ച് കിടക്കുന്ന നിലയിലും പ്രമീളയുടേത് തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇരവരുടെയും ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി. സ്റ്റീഫനെ ആറയൂരിലും പ്രമീളയെ പാറശാല വൈദ്യുതി ശ്മശാനത്തിലുമാണ് സംസ്കരിച്ചത്. 

രണ്ടര വർഷമായി ഒരുമിച്ച് താമസിച്ച് വരികയാണെങ്കിലും ഇരുവരും നിയമപ്രകാരം വിവാഹിതരല്ല, അതിനാലാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തത്. ഇവരുടെ കുടുംബം കുഞ്ഞിനെ ഏറ്റെടുക്കാൻ തയ്യാറായാൽ, വിശദമായ അന്വേഷണം നടത്തിയതിന് ശേഷം മാത്രം ചൈൽഡ് വെൽഫെയർ കമ്മിറ്റി തീരുമാനമെടുക്കും. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹരിത പതാക പാറിച്ച് ഫാത്തിമ തഹ്ലിയ, 1309 വോട്ട് ലീഡ്, കുറ്റിച്ചിറയിൽ മിന്നും വിജയം
പത്തനംതിട്ട മുനിസിപ്പാലിറ്റി തൂത്തുവാരുമെന്ന് പന്തയം, തോറ്റതോടെ മീശ വടിച്ച് ബാബു വർ​ഗീസ്