
പാലക്കാട് : നെന്മാറ അയിലൂരിൽ യുവാവിനെ വെട്ടിയ കേസിൽ സുഹൃത്ത് പിടിയിൽ. വീഴ്ലി സ്വദേശി ഷാജിയെ വെട്ടിയ കേസിൽ വീഴ്ലി സ്വദേശി തന്നെയായ രജീഷ് എന്ന ടിന്റുമോൻ ആണ് പിടിയിലായത്. രജീഷിന്റെ ഭാര്യ ഇയാളെ ഉപേക്ഷിച്ച് പോയതിനെ പരിഹസിച്ചതാണ് പ്രകോപനമെന്ന് പൊലീസ് പറയുന്നു. ഇന്നലെ രാത്രി ഷാജിയും രജീഷും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. ഇതിന് ശേഷമാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായതും ഭാര്യ ഉപേക്ഷിച്ച് പോയത് പറഞ്ഞ് ഷാജി പരിഹസിക്കുകയും ചെയ്തത്. കൊലക്കേസ് പ്രതിയായ രജീഷ് ജാമ്യത്തിൽ ഇറങ്ങിയതാണെന്ന് പൊലീസ് അറിയിച്ചു. ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഷാജിയുടെ പരിക്ക് ഗുരുതരമല്ല.
16കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച പ്രതിക്ക് 25 വർഷം കഠിന തടവ്
ഇടുക്കിയിൽ പതിനാറുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22 കാരന് 25 വർഷം കഠിന തടവും ഒരു ലക്ഷത്തി അറുപതിനായിരം രൂപ പിഴയും. ഇടുക്കി ബൈസൺവാലി കാക്കാക്കട സ്വദേശി അജയഘോഷിനെയാണ് ഇടുക്കി പൈനാവ് അതിവേഗ കോടതി ശിക്ഷിച്ചത്. പെൺകുട്ടിയുമായി പ്രണയബന്ധം സ്ഥാപിച്ച ശേക്ഷം രാത്രികാലങ്ങളിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്ത് പല ദിവസങ്ങളിൽ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു എന്നായിരുന്നു കേസ്.
പിഴ ഒടുക്കുന്ന തുക അതിജീവിതക്ക് നൽകണമെന്നും അല്ലാത്ത പക്ഷം അധിക ശിക്ഷ അനുഭവിക്കണം എന്നും കോടതി വ്യക്തമാക്കി. 2021 ൽ രാജാക്കാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ 17 സാക്ഷികളെയും 17 രേഖകളും പ്രൊസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. പ്രൊസീക്യൂഷൻ ന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വ. ഷിജോമോൻ ജോസഫ് കോടതിയിൽ ഹാജരായി.