ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിനായി പണപ്പിരിവ്; അക്കൗണ്ട് വഴി തട്ടിയത് 19000 രൂപ, യുവാവ് പിടിയില്‍

Published : Jul 02, 2026, 04:35 PM IST
fake funeral

Synopsis

ഇരവിപുരം സ്വദേശി സജീവ് ജീവിച്ചിരിക്കെ, ഇദ്ദേഹത്തിൻ്റെ മരണാനന്തര ചടങ്ങിനായി പണം പിരിച്ചതായി പരാതി. സജീവിൻ്റെ പരാതിയിൽ നിസാം എന്നയാൾക്കും സുഹൃത്തുക്കൾക്കുമെതിരെ പൊലീസ് കേസെടുത്തു. ഇവർ ചേർന്ന് 19,000 രൂപയോളം തട്ടിയെടുത്തെന്നാണ് കേസ്.

കൊല്ലം: ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിനായി പണപ്പിരിവെന്ന് പരാതി. കൊല്ലം ഇരവിപുരം കയ്യാലക്കൽ സ്വദേശി സജീവിൻ്റെയും ഭാര്യ സമിതയുടെയും പരാതിയിലാണ് ഇരവിപുരം പൊലീസ് കേസെടുത്തത്. ഇരവിപുരം സ്വദേശി നിസാമിനെതിരെയാണ് കേസെടുത്തത്. സജീവിൻ്റെ മരണാനന്തര ചടങ്ങിനായി പണപ്പിരിവ് നടത്തിയെന്നാണ് കേസ്. നിസാമിൻ്റെയും സുഹൃത്തുക്കളുടെയും അക്കൗണ്ട് വഴി 19000 രൂപ കൈവശപ്പെടുത്തിയെന്നും എഫ്ഐആറിൽ പറയുന്നു. ബിഎന്‍സ് 318 (2), 318 (4) എന്നീ വകുപ്പികളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. നിസാമിനെയും രണ്ട് സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്ത് നോട്ടീസ് നൽകി വിട്ടയച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഭാര്യയുടെ ഉമ്മയേക്കാൾ 10 വയസ് മാത്രം കുറവ്, കയ്യിലിരിപ്പ് മഹാമോശം; 70 കാരിയെ മരുമകൻ കൊലപ്പെടുത്തിയത് ഇടിച്ചും നെഞ്ചിൽ ആഞ്ഞ് ചവിട്ടിയും
പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിക്കാൻ ശ്രമിച്ചു, 40കാരന്റെ കാൽ തല്ലിയൊടിച്ച് അച്ഛൻ, സംഭവം തിരുവനന്തപുരത്ത്