
മലപ്പുറം: പെരുവഴിയമ്പലത്ത് കഞ്ചാവുമായി നാട്ടുകാരനായ യുവാവ് പിടിയില്‍. പെരുവഴിയമ്പലം ദേശത്ത് തൊമ്മില്‍ പടിഞ്ഞാറയില്‍ ഒറ്റയില്‍ വീട്ടില്‍ മുഹമ്മദ് ആഷിഖിനെ എക്‌സൈസ് സംഘമാണ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിതരണം ചെയ്യാനെത്തിച്ച 50 ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.
ചെറിയ പൊതികളാക്കിയാണ് ഇയാള്‍ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. വിദ്യാര്‍ഥികള്‍ക്കടക്കം കഞ്ചാവ് വിതരണം ചെയ്യുന്ന കണ്ണിയിലെ പ്രധാന ആളാണ് ഇയാളെന്നും അന്വേഷണത്തില്‍ പ്രതിയില്‍ നിന്നും കഞ്ചാവ് വില്പന സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടക്കുന്നതായും എക്‌സ്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിജോ ജോസ് പറഞ്ഞു.
പ്രിവന്റീവ് ഓഫീസര്‍മാരായ സുനില്‍കുമാര്‍ എസ്, പ്രദീപ് കുമാര്‍ കെ, സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ പി ധനേഷ്, എസ് കണ്ണന്‍, സി അരുണ്‍ രാജ്, ഡ്രൈവര്‍ എം പ്രമോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Read more: 11 വയസ്സുകാരനെ മൃഗീയമായി പീഡിപ്പിച്ചയാൾക്ക് ഇരട്ടജീവപര്യന്തം
കോഴിക്കോട്: മുക്കം മുത്തേരി വട്ടോളിപറമ്പ് വട്ടോളി ദേവീക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടയിൽ മധ്യവയസ്ക്കൻ മുങ്ങി മരിച്ചു. നെടുമങ്ങാട് പുതിയ തൊടികയിൽ ഭാസ്ക്കര( 55)നാണ് മരിച്ചത്. ജൂലൈ 17 ഞായറാഴ്ച വൈകുന്നേരം ആറരയോടെയാണ് അപകടം. അഞ്ച് പേരടങ്ങുന്ന സംഘം ആറ് മണിയോടെയാണ് കുളത്തിലിറങ്ങിയത്. നീന്തുന്നതിനിടെ പായലും ചണ്ടിയും കാലിൽ കുടുങ്ങി ചെളിയിൽ താഴ്ന്നു പോയതാണെന്നാണ് സംശയിക്കുന്നത്.
Read more: വഴിയില്‍ കച്ചവടം നടത്തുന്ന ബാലനോട് 15 രൂപയ്ക്ക് വിലപേശല്‍ നടത്തുന്ന കേന്ദ്രമന്ത്രി; വീഡിയോ
നാട്ടുകാർ നടത്തിയ തെരച്ചിലിൽ ഏഴരയോടെ ഭാസ്ക്കരനെ പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നരിക്കുനിയിൽ നിന്നുള്ള അഗ്നി രക്ഷാ സേനയും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തിയിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. കെ.എം.സി.ടി മെഡിക്കൽ കോളേജ് ജീവനക്കാരി പ്രമീളയാണ് ഭാസ്ക്കരൻ്റെ ഭാര്യ. മക്കൾ: അഭിനന്ദ്, ഭവ്യ, ഇരുവരും വിദ്യാർഥികളാണ്. സംസ്ക്കാരം ഇന്ന് നടക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam