തൃശൂരില്‍ യുവാവ് ആംബുലൻസ് ഡ്രൈവറുടെ കൈ വിരൽ കടിച്ചുമുറിച്ചു

Published : Jan 20, 2023, 11:55 PM ISTUpdated : Jan 21, 2023, 12:01 AM IST
തൃശൂരില്‍ യുവാവ് ആംബുലൻസ് ഡ്രൈവറുടെ കൈ വിരൽ കടിച്ചുമുറിച്ചു

Synopsis

പരിക്കേറ്റ ആംബുലൻസ് ഡ്രൈവർ ഹാഷിഫ് അലിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തൃശൂർ: തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ യുവാവ് ആംബുലൻസ് ഡ്രൈവറുടെ കൈ വിരൽ കടിച്ചു മുറിവേൽപ്പിച്ചു. പരിക്കേറ്റ ആംബുലൻസ് ഡ്രൈവർ ഹാഷിഫ് അലിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാത്രി ഒമ്പതേകാലോടെയാണ് സംഭവം നടന്നത്. ലഹരിക്കടിപ്പെട്ട് യുവാവ് പരാക്രമം കാണിക്കുന്നു എന്ന വിവരത്തെ തുടർന്നാണ് ആക്ട്സ് ആംബുലൻസ് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിയത്. തലപ്പളി സ്വദേശി കറുപ്പത്ത് വീട്ടിൽ നിവിൻ (30) ആണ് പ്രതി. സ്റ്റേഷനിലെത്തി വനിതാ എസ്ഐയെ അടക്കം പുലഭ്യം പറയുകയായിരുന്നു നവീൻ. ആംബുലൻസിൽ കയറ്റുന്നതിനിടെയാണ് ഇയാള്‍ ആക്ടസ് ആംബുലൻസ് ഡ്രൈവറുടെ കൈ വിരൽ കടിച്ചു മുറിച്ചത്. യുവാവിനെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Also Read: ​ഗർഭിണിയായില്ല, മന്ത്രവാദത്തിന്റെ പേരിൽ മനുഷ്യാസ്ഥിപ്പൊടി കലക്കി കുടിപ്പിയ്ക്കാൻ‍ ശ്രമിച്ചു; പരാതിയുമായി യുവതി

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്