
തൃശ്ശൂർ: തൃശ്ശൂർ കുട്ടനെല്ലൂരിൽ യുവതി പ്രണയത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. കണ്ണാറ സ്വദേശി അർജുൻ ലാലാണ് യുവതിയുടെ വീടിന് മുന്നിലെത്തി ആത്മഹത്യ ചെയ്തത്. കഴിഞ്ഞ രാത്രിയാണ് സംഭവമുണ്ടാകുന്നത്. 23 വയസാണ് അർജുന്റെ പ്രായം. പെൺകുട്ടിയുടെ വീട്ടിലെത്തിയ യുവാവ് ജനൽച്ചില്ലുകൾ കല്ലെറിഞ്ഞ് തകർത്തു. അതിന് ശേഷം ശരീരത്തിൽ പെട്രൊളൊഴിച്ച് തീ കൊളുത്തി.
ഇവർ തമ്മിൽ ഒരു വർഷമായി ബന്ധമൊന്നും ഉണ്ടായിരുന്നില്ല, അർജുൻ ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നതായി പറയപ്പെടുന്നു. സുഹൃത്തുക്കൾക്കൊപ്പം സംസാരിച്ചിരിക്കുന്നതിനിടെ ഭക്ഷണം വാങ്ങി വരാമെന്ന് പറഞ്ഞാണ് ഇയാള്‍ പോയത്. പെൺകുട്ടിയുടെ വീട്ടിലേക്ക് എത്തുന്നതിനിടെ. വഴിയരികിൽ നിന്നും പെട്രോൾ വാങ്ങിച്ചു. തുടര്‍ന്നാണ് വീടിന് മുന്നില്‍ ആത്മഹത്യ ശ്രമം നടത്തിയത്. പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ ഇയാളെ കണ്ടതിനെ തുടർന്ന് നാട്ടുകാർ പൊലീസിലറിയിച്ചു. പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. ചികിത്സയിലിരിക്കേ ഇന്ന് രാവിലെ 3 മണിയോടെയാണ് മരണം സംഭവിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam