മിനി ലോറി ഇടിച്ച് ആലപ്പുഴയിൽ യുവാവ് മരിച്ചു

Published : Mar 24, 2023, 12:33 PM ISTUpdated : Mar 24, 2023, 01:08 PM IST
മിനി ലോറി ഇടിച്ച്  ആലപ്പുഴയിൽ യുവാവ് മരിച്ചു

Synopsis

ഗുരുതരമായി പരിക്കേറ്റ അഭയയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ഹരിപ്പാട് ഭാഗത്തേക്ക് വരികയായിരുന്നു മിനി ലോറി സൈക്കിൾ യാത്രികനായ രാജുവിനെയും ഇടിച്ചിരുന്നു. ഇരുകാലുകൾക്കും ഒടിവ് പറ്റിയ രാജു ആശുപത്രിയിൽ ചികിത്സയിലാണ്.

ഹരിപ്പാട്: മിനി ലോറി ഇടിച്ച് യുവാവ് മരിച്ചു. കരുവാറ്റ വടക്ക് കണ്ടത്തിൽ പറമ്പിൽ സുധാകരൻ രമ ദമ്പതികളുടെ മകൻ അഭയ് (20) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 1.45 ന് ദേശീയപാതയിൽ കരുവാറ്റ വഴിയമ്പലം ജംഗ്ഷന് സമീപം വെച്ചായിരുന്നു അപകടം. 

ഗുരുതരമായി പരിക്കേറ്റ അഭയയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ഹരിപ്പാട് ഭാഗത്തേക്ക് വരികയായിരുന്നു മിനി ലോറി സൈക്കിൾ യാത്രികനായ രാജുവിനെയും ഇടിച്ചിരുന്നു. ഇരുകാലുകൾക്കും ഒടിവ് പറ്റിയ രാജു ആശുപത്രിയിൽ ചികിത്സയിലാണ്. അഭയ്യുടെ സഹോദരി അഭിജ.

ഇന്ന് കോഴിക്കോട് പന്തീരാങ്കാവിലും വാഹനാപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു. ഒളവണ്ണ കൊടിനാട്ടുമുക്ക് സ്വദേശിനി മറിയം ഗാലിയ (27) യാണ് മരണപ്പെട്ടത്.  സൈബര്‍ പാര്‍ക്കിലേക്ക് ജോലിക്കു പോകുന്ന വഴിയായിരുന്നു അപകടം. സി.എ. അസീസിന്റെയും (കോയമോന്‍) പുതിയപുര ഉസ്താദിന്‍റവിടെ ആയിശബിയുടെയും മകളാണ്. ഭര്‍ത്താവ്: മനാഫ് (ദുബായ്), മകന്‍: അര്‍ഹാം. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം മാങ്കാവ് കച്ചേരിക്കുന്ന് അയ്യുകുളങ്ങര പറമ്പ് 'ബൈത്തുൽ സഫ'യിലേക്ക്   കൊണ്ട് വരും. ഖബറടക്കം ഇന്ന് കണ്ണംപറമ്പ് ഖബർസ്ഥാനില്‍ നടക്കും.

Read Also: കൊറിയർ സർവീസിന്റെ മറവിൽ എംഡിഎംഎ വിൽപന: എടച്ചേരിയിൽ രണ്ടു പേർ പൊലീസിന്റെ പിടിയിൽ

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്