Asianet News MalayalamAsianet News Malayalam

കൊറിയർ സർവീസിന്റെ മറവിൽ എംഡിഎംഎ വിൽപന: എടച്ചേരിയിൽ രണ്ടു പേർ പൊലീസിന്റെ പിടിയിൽ

15 പായ്ക്കറ്റ് എംഡിഎംഎ ആണ് സംഘം കണ്ടെടുത്തത്. പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കാർത്തികപ്പള്ളി റോഡിൽ എളങ്ങോളിയിൽ ഇവർ നടത്തുന്ന കൊറിയർ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്

selling mdma under the guise of courier service two persons arrested vcd
Author
First Published Mar 24, 2023, 1:05 PM IST

കോഴിക്കോട്: കൊറിയർ സർവീസിന്റെ മറവിൽ മാരക മയക്കുമരുന്ന് വിൽപന നടത്തിയ രണ്ടു പേർ  എടച്ചേരി പൊലീസിന്റെ പിടിയിലായി.
വടകര ഏറാമല ഉഷസിൽ റാനിഷ് (30), എടച്ചേരി ഒതയോത്ത് അഭിൻ (35) എന്നിവരെയാണ് എടച്ചേരി എസ്.ഐ ആൻഫി റസലും സംഘവും   ചേർന്ന് പിടികൂടിയത്. 

15 പായ്ക്കറ്റ് എംഡിഎംഎ ആണ് സംഘം കണ്ടെടുത്തത്. പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കാർത്തികപ്പള്ളി റോഡിൽ എളങ്ങോളിയിൽ ഇവർ നടത്തുന്ന കൊറിയർ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്. പിടിയിലായ രണ്ടു പേരെയും ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. എവിടെ നിന്നാണ് എംഡിഎംഎ എത്തിച്ചതെന്നും പിന്നിലാരാണെന്നും വ്യക്തമാക്കാൻ കൂടുതൽ അന്വേഷണം വേണ്ടിവരും. കൂടുതൽ അറസ്റ്റും ഉണ്ടാകുമെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്.

Read Also: പുലർച്ചെയെത്തി 17-കാരിയെ വിളിച്ചിറക്കി, ബെംഗളൂരുവിലെത്തിച്ച് പീഡനം; യുവാവും ഒത്താശ ചെയ്ത അമ്മാവനും പിടിയിൽ

Follow Us:
Download App:
  • android
  • ios