ഗ‍ർഭിണിയായ ഭാര്യക്ക് മുന്നിൽ കഴുത്തിൽ കയർ കുടുങ്ങി യുവാവ് മരിച്ചു; സംഭവം കണ്ണൂരിൽ

Published : May 17, 2025, 06:34 PM ISTUpdated : May 17, 2025, 06:40 PM IST
ഗ‍ർഭിണിയായ ഭാര്യക്ക് മുന്നിൽ കഴുത്തിൽ കയർ കുടുങ്ങി യുവാവ് മരിച്ചു; സംഭവം കണ്ണൂരിൽ

Synopsis

ഗർഭിണിയായ ഭാര്യക്ക് മുന്നിൽ ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ്, സ്റ്റൂൾ തെന്നി വീണതോടെ കഴുത്തിൽ കയർ കുരുങ്ങി മരിച്ചു

കണ്ണൂർ: തായത്തെരുവിൽ ഭർത്താവ് ഭാര്യക്ക് മുന്നിൽ കഴുത്ത് കയറിൽ കുരുങ്ങി മരിച്ചു. തായെത്തെരു സ്വദേശി സിയാദ് (31) ആണ് മരിച്ചത്. തായത്തെരു ബൾക്കീസ് ക്വാർട്ടേർസിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. രാത്രി കഴുത്തിൽ കയർ കുരുക്കി ആത്മഹത്യാ ഭീഷണി മുഴക്കിയ സിയാദ് സ്റ്റൂളിൽ തെന്നി വീണപ്പോൾ കയർ മുറുകിയതോടെയാണ് മരിച്ചത്. ഭാര്യ ഗർഭിണിയാണ്.

ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. മൃതദേഹം ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വൈകിട്ടോടെ സംസ്‌കരിച്ചു. സംഭവത്തിൽ ചിറക്കൽ പൊലീസ് കേസെടുത്തു. സിയാദിൻ്റെ മരണം ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സിയാദിൻ്റെ അമ്മയുടെ സഹോദരിയുടെ മകൻ്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

PREV
Read more Articles on
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
വിമാനത്തിൽ എല്ലാവരും പകച്ചുപോയ നിമിഷം, പക്ഷേ മലപ്പുറത്തെ മെഡിക്കൽ വിദ്യാർഥി രക്ഷകനായി, ഒടുവിൽ 'ഹീറോ ഓഫ് ഉസ്ബെക്കിസ്ഥാൻ' ബഹുമതി