Latest Videos

യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു; മൃതദേഹം കണ്ടെത്തിയത് ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍

By Web TeamFirst Published Oct 21, 2021, 8:54 PM IST
Highlights

 വയനാട്ടില്‍ മഴ കനത്തുപെയ്ത ഇന്നലെ രാത്രി ഒഴുക്കിപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. നെന്മേനി മാടക്കരയില്‍ വലിയവട്ടം തോട്ടില്‍ ഒഴുക്കില്‍പ്പെട്ട പാമ്പുംകുനി കോളനിയിലെ വിനോദ് (30) ന്റെ മൃതദേഹമാണ് കല്‍പ്പറ്റ തുര്‍ക്കി ജീവന്‍ രക്ഷാസ്ഥിതിയംഗങ്ങള്‍ കണ്ടെടുത്തത്. 

സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ മഴ കനത്തുപെയ്ത ഇന്നലെ രാത്രി ഒഴുക്കിപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. നെന്മേനി മാടക്കരയില്‍ വലിയവട്ടം തോട്ടില്‍ ഒഴുക്കില്‍പ്പെട്ട പാമ്പുംകുനി കോളനിയിലെ വിനോദ് (30) ന്റെ മൃതദേഹമാണ് കല്‍പ്പറ്റ തുര്‍ക്കി ജീവന്‍ രക്ഷാസ്ഥിതിയംഗങ്ങള്‍ കണ്ടെടുത്തത്. 

കനത്ത മഴയെ തുടര്‍ന്ന് തോട് കരകവിഞ്ഞിരുന്നു. വിനോദ് തോട്ടിലെ കുത്താഴുക്കില്‍പെടുകയായിരുന്നു. നാട്ടുകാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് ബത്തേരി, കല്‍പ്പറ്റ അഗ്‌നിശമന സേനാംഗങ്ങളെത്തി തിരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇന്ന് വെകുന്നേരത്തോടെ തുര്‍ക്കി ജീവന്‍ രക്ഷാസമിതി അംഗങ്ങള്‍ നടത്തിയ തിരച്ചിലില്‍ അപകട സ്ഥലത്ത് നിന്നും 30 മീറ്ററോളം മാറി ചെളിയില്‍ ആഴ്ന്നുപോയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. 

Kerala Rain| മഴക്കെടുതി; കണ്ണൂരില്‍ ഒരുമരണം, നൂൽപ്പുഴയില്‍ ഒരാള്‍ ഒഴുകി പോയി, രണ്ട് ജില്ലകളില്‍ ഉരുള്‍പൊട്ടല്‍

കടുത്ത തണുപ്പും പ്രതികൂല കാലവസ്ഥയും അവഗണിച്ചായിരുന്നു രക്ഷപ്രവര്‍ത്തനം. വിനോദ് ഒഴുക്കില്‍പ്പെട്ടതായി കുടുംബം പൊലീസിനെ അറിയിച്ചിരുന്നു. എവിടെയെങ്കില്‍ പിടിച്ചു കയറി രക്ഷപ്പെട്ടിരിക്കാമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബാംഗങ്ങളും നാട്ടുകാരും. എന്നാൽ ദുരന്ത വാര്‍ത്തയാണ് വൈകുന്നേരത്തോടെ എത്തിയത്.

click me!