വീണ്ടും ജീവനെടുത്ത് ടിപ്പർ: സ്കൂട്ടറില്‍ ടിപ്പറിടിച്ച് യുവാവ് മരിച്ചു; അപകടം കണ്ണൂർ പയ്യന്നൂരിൽ

Published : Apr 03, 2024, 03:56 PM ISTUpdated : Apr 03, 2024, 04:10 PM IST
വീണ്ടും ജീവനെടുത്ത് ടിപ്പർ: സ്കൂട്ടറില്‍ ടിപ്പറിടിച്ച് യുവാവ് മരിച്ചു; അപകടം കണ്ണൂർ പയ്യന്നൂരിൽ

Synopsis

കാട്ടാമ്പള്ളി സ്വദേശി താജുദ്ദീൻ ആണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം 

കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ സ്കൂട്ടറില്‍ ടിപ്പറിടിച്ച് ഒരാൾ മരിച്ചു. കാട്ടാമ്പള്ളി സ്വദേശി താജുദ്ദീൻ ആണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം നടന്നത്.  ഇന്നേ ദിവസം സംഭവിക്കുന്ന രണ്ടാമത്തെ ടിപ്പർ അപകടമാണിത്. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ ഇന്ന് രാവിലെ ഏഴ് മണിയോടെയുണ്ടായ അപകടത്തിൽ അച്ഛനും മകളും മരിച്ചിരുന്നു. കോതമംഗലം കറുകടം സ്വദേശി എൽദോസും മകൾ ബ്ലെസി (24)യുമാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ഹോണ്ട യൂണികോൺ ബൈക്കിനെ എതിരെ വന്ന ടിപ്പര്‍ ലോറി ഇടിച്ചിടുകയായിരുന്നു. ബ്ലെസി സംഭവസ്ഥലത്തും എൽദോസ് ആശുപത്രിയിലും മരണമടഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്


 

PREV
click me!

Recommended Stories

പൊന്നാനിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് ഒരു മരണം; മരിച്ചത് കർണാടക സ്വദേശി, 11 പേർക്ക് പരിക്ക്
'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു